HomeNewsIndiaഅൺലോക്ക് 3.0 ആഗസ്റ്റ് 1 മുതൽ സിനിമ തിയറ്ററുകൾ തുറക്കും | Cinema Theatre to...

അൺലോക്ക് 3.0 ആഗസ്റ്റ് 1 മുതൽ സിനിമ തിയറ്ററുകൾ തുറക്കും | Cinema Theatre to Open from August 1



Cinema Theatre to Open from August 1 / അൺലോക്ക് 3.0 യുടെ ഭാഗമായി ഓഗസ്റ്റിൽ പുറത്തിറക്കുന്ന ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ തിയറ്ററുകൾ തുറക്കാൻ ആഭ്യന്തര മന്ത്രാലയം അനുവദിക്കും. സുരക്ഷ, ശുചിത്വം തുടങ്ങിയ കാര്യങ്ങളിൽ തിയേറ്റർ ശൃംഖലകൾ പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

പി‌വി‌ആറിൽ പൂർണ്ണമായും കോൺ‌ടാക്റ്റ്ലെസ് ട്രാൻസാക്ഷൻ സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്, ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ഫോൺ ക്യാമറ വഴി ഒന്നിലധികം ടച്ച് പോയിന്റുകളിൽ ലഭ്യമായ ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാനും ഭക്ഷണപാനീയങ്ങൾ ഓർഡർ ചെയ്യാനും കഴിയും.

ഫോൺ കൈവശം വയ്ക്കാത്തതോ ഡിജിറ്റൽ പേയ്‌മെന്റ് നടത്താൻ ആഗ്രഹിക്കാത്തതോ ആയ അസാധാരണമായ സാഹചര്യത്തിൽ മാത്രമേ പണം സ്വീകരിക്കുകയുള്ളൂ. ഫിസിക്കൽ ടിക്കറ്റുകളൊന്നും ഇനി വിൽക്കില്ല.



കൂടാതെ ശരീര പരിശോധനകളും ഒഴിവാക്കി. തിയേറ്ററിന്റെ പ്രവേശന കവാടത്തിൽ സെൻസറുകൾ ഘടിപ്പിക്കും, ശേഷം തിയറ്ററിലേക്ക് പ്രവേശിക്കുന്ന ഓരോ വ്യക്തിയുടെയും താപനില പരിശോധിക്കും. വാഷ്‌റൂം ടാപ്പുകളിലും സെൻസറുകളിൽ ഘടിപ്പിച്ചിരിക്കും. മാത്രമല്ല ഓരോ തിയററിലും തിയറ്റർ കപ്പാസിറ്റിയുടെ 50% പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

“ഓഗസ്റ്റ് മുതൽ അനുമതി ലഭിക്കുമെന്ന് ഞങ്ങൾ വളരെയധികം പ്രതീക്ഷിക്കുന്നു, സെപ്റ്റംബർ അവസാനത്തോടെ സംസ്ഥാനങ്ങളിലുടനീളം എല്ലാ തിയറ്ററുകളും തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്ന്‌ ഞങ്ങൾ പ്രതീക്ഷിക്കുന്നു,” – പിവിആർ സിനിമാസ് സിഇഒ ഗൗതം ദത്ത LiveMint നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -