HomeNewsIndiaകൊറോണ വൈറസ് - കേന്ദ്ര സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ്സ്

കൊറോണ വൈറസ് – കേന്ദ്ര സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ്സ്

rahul gandhi congress


പ്രധാനപ്പെട്ട 5 ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് കോൺഗ്രസ് മോദി സർക്കാരിൻറെ നടപിടികൾക്കെതിരെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ ലോക്ക് ഡൗൺ തുടങ്ങിയിട്ട് 33 ദിവസം ആയി, പക്ഷെ ഇതുവരെയും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ജനങ്ങൾക്ക് ഉപകാരപ്രദമായ നടപടികൾ ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട്, തുടർനടപടികൾ എല്ലാം സംസ്ഥാന സർക്കാരുകൾക്കാണ് ഉത്തരവാദിത്വം.



എന്തുകൊണ്ട് കൂടുതൽ കിറ്റുകൾ ലഭ്യമാകുന്നില്ല, ഒരു ദിവസം എന്തുകൊണ്ട് കൂടുതൽ ടെസ്റ്റുകൾ നടത്തുന്നില്ല. ലോക്ക് ഡൗൺ നീക്കുന്ന നടപടികൾ എന്തൊക്കെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്ടുപോയ തൊഴിലാളികളുടെ കാര്യങ് എന്താണ്. ചെറുകിട വ്യവസായം.

കോൺഗ്രസ് വക്താവ് മനീഷ് തിവാരി ശക്തമായ ഭാഷയിൽ കേന്ദ്ര സർക്കാരിന്റെ നടപടികളെ വിമർശിക്കുന്നുണ്ട്. ഒരു ദിവസം ഒരു ലക്ഷത്തോളം പേരെ ടെസ്റ്റ് ചെയ്യുവാൻ ഉള്ള സൗകര്യം ഉണ്ടായിട്ടും വെറും 39,000 പേരെ മാത്രം ആണ് ടെസ്റ്റ് ചെയ്യുന്നത്.

ഇത് ഒരുപക്ഷെ ലോക നേതാക്കൾക്കിടയിൽ സ്വന്തം പ്രതിശ്ചായ വർധിപ്പിക്കാൻ ഉള്ള നീക്കം ആയിരിക്കാം. മറ്റ് രാജ്യങ്ങളിൽ വളരെ വേഗം കൊറോണ രോഗികളുടെ എണ്ണം വർധിച്ചപ്പോൾ, വളരെ ചെറിയ തോതിൽ ആണ് ഇന്ത്യയിൽ വർധിക്കുന്നതെന്നതിന് വേണ്ടി ആയിരിക്കാം.

ലോക്ക് ഡൗൺ മാറ്റുന്ന കാര്യത്തിൽ വളരെ വ്യക്തമായി ഒരു പദ്ധതി കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ആവശ്യമാണ്. കാരണം കൊറോണ വൈറസ് വ്യാപനം ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് തീരുന്നതല്ല.

ജനങ്ങൾ കഷ്ടത്തിൽ ആയിരിക്കുമ്പോൾ അവരുടെ ഭാരം കുറയ്ക്കുന്നതിന് പകരം സർക്കാരിന് ഉണ്ടായ സാമ്പത്തിക നഷ്ടം ജനങ്ങളുടെമേൽ കെട്ടിവച്ച് രക്ഷപ്പെടാൻ ആണ് ശ്രമിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ അലവൻസ് എല്ലാം വെട്ടിക്കുറക്കുകയാണ്.

സാമ്പത്തിക പുനരുജ്ജീവനത്തിന് വേണ്ടി സർക്കാർ എന്തുകൊണ്ട് രണ്ടാമത്തേ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നില്ല. സഹായങ്ങൾ ആവശ്യപ്പെട്ട് വ്യവസായ സ്ഥാപനങ്ങൾ മുന്നോട്ട് വരികയാണ്.

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിൽ എത്തിക്കാൻ ഇതുവരെയും നടപടി ഉണ്ടായില്ല. വിവിധ സംസ്ഥാനങ്ങൾ പല ഘട്ടങ്ങൾ ആയി അവരെ നാട്ടിൽ എത്തിക്കാൻ നടപടിക്ക് കാത്തിരിക്കുകയാണ്. കോൺഗ്രസ്സ് ട്വീറ്റിലൂടെ ആവശ്യപ്പെടുന്നു.

ലോക്ക് ഡൗൺ സമയത്ത് ദുരിതത്തിൽ ആയിരിക്കുന്ന പ്രവാസികളെ നാട്ടിൽ എത്തിച്ച് ഐസൊലേഷൻ കൊടുത്തിരുന്നു എങ്കിൽ ലോക്ക് ഡൗൺ കഴിയുന്നതോടെ സംസ്ഥാന സർക്കാരുകൾക്ക് കുറച്ച് ആശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയുമായിരുന്നു.

21 ദിവസം കഴിഞ്ഞിട്ടും രോഗലക്ഷണം കാണിക്കാത്തവർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്, ആ സാഹചര്യത്തിൽ സാധാരണ ജീവിതത്തിലേക്ക് ജനങ്ങൾ മടങ്ങിപ്പോകുന്ന സമയത്ത് വിദേശത്തുള്ളവരെ മടക്കികൊണ്ടുവരാൻ കേന്ദ്ര സർക്കാർ കാത്തിരിക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് വലിയൊരു വെല്ലുവിളിയാണ്.

ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിൽ സുരക്ഷിതമായി എത്തിയ്ക്കാൻ ഈ സമയത്ത് കഴിയുമായിരുന്നു, ആ നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

പകരം വ്യക്തമായ പ്ലാനുകൾ ഇല്ലാതെ മുന്നോട്ട് പോകുകയാണ് കേന്ദ്ര സർക്കാർ. ലോക്ക് ഡൗൺ മാറുന്നതോടെ പലസ്ഥലങ്ങളിൽ ഒരുമാസമായി വീർപ്പ്മുട്ടി ജീവിക്കുന്നവർ കൂട്ടമായി വീടുകളിലേക്ക് പോകാൻ ശ്രമിക്കും.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -