India

വിവാദമായതോടെ തനിഷ്‌ക് പരസ്യം കൂടുതൽ ആളുകളിലെത്തി

tanishq ad rss rejects the ad sale boom up in tanishq jewellery

Controversial Tanishq Ad Sale Boom up | തനിഷ്‌ക് ജ്വല്ലറിയുടെ പിൻവലിക്കപ്പെട്ട പരസ്യം, അതുമായി ബന്ധപ്പെട്ട് ചിലർ ഉയർത്തിയ വിവാദത്തോടെ കൂടുതൽ പേരിലേക്ക് എത്തിയതായി വിലയിരുത്തി പരസ്യനിർമ്മാതാക്കൾ. പരസ്യം പിൻവലിക്കാതിരുന്നില്ലെങ്കിൽ കാണുമായിരുന്ന ആളുകളേക്കാൾ കൂടുതൽ പേരിലേക്ക് തങ്ങളുദ്ദേശിച്ച സന്ദേശം എത്തിയതായും അദ്ദേഹം പറഞ്ഞു.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തനിഷ്‌ക് ജ്വല്ലറിയുടെ 55 സെക്കൻഡ് നീണ്ട പരസ്യമാണ് വിവാദമുയർത്തിയത്. ഹിന്ദുവായ മരുമകളുടെ മതാചാരങ്ങൾക്ക് പരിഗണന നൽകുന്ന മുസ്‌ലിമായ ഭർതൃമാതാവിന്റെ ദൃശ്യമടങ്ങിയ പരസ്യത്തിനെതിരെ തീവ്ര ഹിന്ദുത്വ നിലപാടുള്ള ചിലർ രംഗത്തുവരികയായിരുന്നു. പിന്നാലെ തനിഷ്‌ക് ജ്വല്ലറിക്ക് നേരെ ഗുജറാത്തിൽ കല്ലേറും ആക്രമണവും ഉണ്ടായിരുന്നു.

വിവാദമുണ്ടാക്കിയ ചെറിയ പക്ഷത്തിനെതിരെ നിശ്ശബ്ദരായ ഭൂരിപക്ഷം സംസാരിക്കാൻ തുടങ്ങിയതായിരുന്നു യാഥാർത്ഥ്യം. കൂടുതൽ പേർ തനിഷ്‌ക് ഉത്പന്നങ്ങൾ വാങ്ങുന്നതിന് ഈ പരസ്യ വിവാദം കാരണമായെന്നും അവർ വ്യക്തമാക്കി. വിവാദത്തിൽ തനിഷ്‌കിനൊപ്പം മനസ്സുറപ്പിച്ചവരാണ് കൂടുതൽ പേരെന്നും ‘വാട്‌സ് യുവർ പ്രോബ്ലം’ എന്ന പേരുള്ള പരസ്യ ഏജൻസിയുടെ മാനേജിങ് പാർട്ണറും ക്രിയേറ്റിവ് ഹെഡുമായ അമിത് അകാലി പറഞ്ഞു.

സാംസ്‌കാരിക യാഥാർഥ്യങ്ങൾ ദൃശ്യവത്കരിക്കുക മാത്രമായിരുന്നു ആ പരസ്യം കൊണ്ട് ഉന്നമിട്ടിരുന്നത്. ഒട്ടും രാഷ്ട്രീയം അതിനുണ്ടായിരുന്നില്ല. പരസ്യത്തിന്റെ മർമം സാമുദായിക സൗഹാർദമായതിനാൽ ഇങ്ങനെയൊരു വിവാദം പ്രതീക്ഷിച്ചിരുന്നില്ലെന്നും കമ്പനി പറയുന്നു. തനിഷ്‌ക് ‘ധൈര്യമുള്ള’ കമ്പനിയാണെന്നും ഒടുവിൽ പരസ്യം പിൻവലിക്കേണ്ടിവന്നത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണെന്നും അമിത് പറഞ്ഞു.

‘ഏകത്വ’യും ഐക്യവും മുൻനിർത്തിയുള്ള കാമ്പയിൻ തനിഷ്‌ക് തുടരുമെന്നും അമിത് അറിയിച്ചു.

Read Malayalam News, Health updates, Technology, Movie News and more at Hourly Malayalam News

hourly-malayalam-telegram-channel

You may also like

trivandrum city ranking india
India

തിരുവനന്തപുരത്തിന് ഇരുപത്തിയൊന്നാം സ്ഥാനം; മികച്ച ജീവിത സാഹചര്യങ്ങൾ ഉള്ള നഗരങ്ങളിൽ

ജീവിതനിലവാരം, ഒരു നഗരത്തിന്റെ സാമ്പത്തിക ശേഷി, അതിന്റെ സുസ്ഥിരത, പുനഃസ്ഥാപനം എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന ( ...

More in:India

narendra modi twitter account
India

ട്രംപ് പോയി; ട്വിറ്ററിൽ ഒന്നാമതെത്തി മോദി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററിൽ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതോടെ ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവര്‍മാരുള്ള ...
free 2gb data in tamilnadu news
India

ദിവസേനെ 2 ജി.ബി. സൗജന്യ ഡാറ്റ; പുതിയ തീരുമാനവുമായി തമിഴ്‌നാട്

കോളേജ് വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി.  ജനുവരി മുതല്‍ ...
love jihad law comes into effect in mp
India

ലവ് ജിഹാദ് നിയമം മധ്യപ്രദേശിൽ നിലവിൽ വന്നു. | Love Jihad law comes into effect in MP

സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെത്തുടർന്ന് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ ഓർഡിനൻസ് 2020, ഒരു നിയമമായി പ്രാബല്യത്തിൽ ...

Comments are closed.