HomeNewsIndia24 മണിക്കൂറിനുള്ളിൽ മറുപടി നൽകണം; ഇല്ലെങ്കിൽ കെട്ടിടം പൊളിച്ചു മാറ്റും | Controversy between Kangana...

24 മണിക്കൂറിനുള്ളിൽ മറുപടി നൽകണം; ഇല്ലെങ്കിൽ കെട്ടിടം പൊളിച്ചു മാറ്റും | Controversy between Kangana and Maharashtra Govt



Controversy between Kangana and Maharashtra Govt / മുംബൈ: ബോളിവുഡ് നടി കങ്കണക്കെതിരെ വൻ പ്രതിഷേധം. മുംബൈയിലെ ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റുമെന്ന് മുംബൈ കോര്‍പ്പറേഷന്റെ നോട്ടീസ്. നിയമവിരുദ്ധമായി കെട്ടിടം നിര്‍മ്മിച്ചുവെന്ന് ആരോപിച്ചാണ് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കെട്ടിടത്തില്‍ അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.

24 മണിക്കൂറിനകം മറുപടി നൽകണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു അല്ലെങ്കിൽ കെട്ടിടം പൊട്ടിച്ചുമാറ്റും. ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതുൾപ്പെടെ നിരവധി മാറ്റങ്ങൾ വരുത്തി. ഈ മാറ്റങ്ങള്‍ വരുത്താന്‍ അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് രാഷ്ട്രീയവൈരാഗ്യം തീര്‍ക്കലാണെന്ന് കങ്കണയും പ്രതികരിച്ചു.

മുംബൈയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും പാക് അധിനിവേശ കശ്മീര്‍ പോലെയാണ് മുംബൈ എന്നും കങ്കണ പറഞ്ഞിരുന്നു. പിന്നാലെ താരത്തിനെതിരെ നിരവധി ഭീഷണികളും ഉയര്‍ന്നിരുന്നു. സുശാന്ത് സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.



Controversy between Kangana and Maharashtra Govt. They Didn’t Come With Bulldozer Today instead stuck a notice to stop leakage work that is going on in the office Kangana Ranaut

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -