HomeNewsIndiaരാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന; സമൂഹ വ്യാപനം ഇല്ലെന്ന് കേന്ദ്രം.

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന; സമൂഹ വ്യാപനം ഇല്ലെന്ന് കേന്ദ്രം.

coronavirus cases rises in india latest news


Delhi: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4213 പോസിറ്റീവ് കേസുകളും 97 മരണവും റിപ്പോർട്ട് ചെയ്തു. 67, 152 പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. ഇതുവരെ 2206 വിവിധ സംസ്ഥാനങ്ങളിൽ മരണപ്പെട്ടു, അതിൽ 832 പേർ മഹാരാഷ്ട്രയിൽ മാത്രം മരണപ്പെട്ടു.

Also Read | കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും; ചില ജില്ലകളിൽ യെല്ലോ അലെർട്.

20, 917 പേർ ഇതുവരെ രോഗമുക്തരായി. ഗുജറാത്തിൽ കൊറോണ ബാധിതരുടെ എണ്ണം 8500 കടന്നു, എന്നാൽ 24 മണിക്കൂറിനിടെ 347 പോസിറ്റീവ് കേസുകളും 20 മരണവും ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തു.



തമിഴ്‌നാട്ടിലും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു, ഇപ്പോൾ പോസിറ്റീവ് കേസുകൾ 8000 കടന്നു. തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്ത 798 കേസുകളിൽ 538 പേരും ചെന്നൈയിലാണ്.

Also Read | റയിൽവേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; യാത്രചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

ഡൽഹിയിൽ 24 മണിക്കൂറിനിടെ 310 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 7233 ആയി. എന്നാൽ ഡൽഹിയിൽ പോസിറ്റീവ് കേസുകളും മരണവും വ്യക്തമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് പരാതി ഉയർന്നു.

രാജ്യത്ത് സമൂഹ വ്യാപനം സംഭവിച്ചിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 17 ദിവസം രോഗലക്ഷണങ്ങളോ 10 ദിവസം പനിയോ ഇല്ലെങ്കിൽ വീട്ടിലെ നിരീക്ഷണം അവസാനിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ പുതിയ മാർഗരേഖയിറക്കി.

Also Read | അമിതവില ഈടാക്കിയ 78 കടയുടമകൾക്കെതിരെ പോലീസ് കേസ്

വീട്ടിൽ നിരീക്ഷണം കഴിഞ്ഞാൽ കൊവിഡ് പരിശോധന ആവശ്യമില്ല. മുഴുവൻ സമയ സഹായി വേണമെന്നും, സഹായി ക്ലോറോക്വീൻ കഴിക്കണമെന്നും നിർദേശിച്ചു.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -