HomeNewsIndiaമൂന്നാം ദിവസവും അരലക്ഷത്തിലേറെ രോഗികൾ | Coronavirus India at highest peek

മൂന്നാം ദിവസവും അരലക്ഷത്തിലേറെ രോഗികൾ | Coronavirus India at highest peek



Coronavirus India at highest peek / രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ഓരോ ദിവസവും രോഗികളുടെ എണ്ണം പുതിയ ഉയരങ്ങളിലേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,118 പുതിയ കേസുകളും 764 മരണവും റിപ്പോർട്ട് ചെയ്തു. രേഗമുക്തി നിരക്ക് 64.53 ശതമാനമായി. നിലവിൽ രാജ്യത്തെ ആകെ മരണ സംഖ്യ 36,511 ആണ്.

മരണ സംഖ്യയുടെ കാര്യത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. 5,65,103 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്ത്യയിൽ ഇതുവരെ കൊറോണ വൈറസ് രോഗികളുടെ എണ്ണം 16,95,988 ൽ ആയി. ഇതുവരെ 10,94,37 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ് 4 ലക്ഷത്തിലധികം കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.

അൺലോക്കിംഗ് (Unlock 3.0) നിയന്ത്രണത്തിന്റെ മൂന്നാം ഘട്ടം ഇന്ന് ആരംഭിച്ചു. ബുധനാഴ്ച കേന്ദ്രം ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുകയും രാത്രി കർഫ്യൂ നീക്കം ചെയ്യുകയും, യോഗ സ്ഥാപനങ്ങളെയും ജിമ്മുകളെയും, ഓഗസ്റ്റ് 5 മുതൽ വീണ്ടും തുറക്കാൻ അനുവദിക്കുകയും ചെയ്തു. എന്നിരുന്നാലും, വ്യാഴാഴ്ച തമിഴ്‌നാട്ടും ബീഹാറും യഥാക്രമം ഓഗസ്റ്റ് 31, ഓഗസ്റ്റ് 16 വരെ സംസ്ഥാനവ്യാപകമായി ലോക്ക്ഡൗൺ നീട്ടി.



നിലവിൽ രോഗവ്യാപനം രൂക്ഷമായ സംസ്ഥാനം ആന്ധ്രാപ്രദേശാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര രോഗവ്യാപനതോതിൽ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗവ്യാപനം ഏറ്റവും കൂടിയ സംസ്ഥാനം ആന്ധ്രാപ്രദേശ് ആണ്. പതിനായിരത്തിലാധികം കേസുകളാണ് ആന്ധ്രാപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. ആന്ധ്രാപ്രദേശിന് പുറമേ കർണാടക, പശ്ചിമബംഗാൾ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണഉള്ളത്.

Coronavirus India at highest peek. India reporting 57,117 cases and 764 deaths in the last 24 hours, the total number of coronavirus infections reached 16,95,988 and toll rose to 36,511 on Saturday

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -