HomeNewsIndiaചൈനയെ മറികടന്ന് മഹാരാഷ്ട്ര, കോവിഡ് രോഗികളുടെ എണ്ണം 85,975

ചൈനയെ മറികടന്ന് മഹാരാഷ്ട്ര, കോവിഡ് രോഗികളുടെ എണ്ണം 85,975



മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഓരോ ദിവസവും രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹവ്യാപനം ഇല്ല എന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോഴും, സമൂഹവ്യാപനം ഉണ്ടായതാണ് രോഗികൾ എത്രയധികം വർധിക്കാൻ കാരണം.

ആശുപത്രികളിൽ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങൾ ഹാളിലും, രോഗികൾ തറയിലുമാണ് കിടക്കുന്നത് എന്ന റിപ്പോട്ടുകൾ പോലും ഇതിനിടെ പുറത്തുവന്നിരുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ്ണ പരാജയമായി മാറുന്ന കാഴ്ചയാണ് മാസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3007 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട് ചെയ്തിരിക്കുന്നത്. ഇതോടെ അകെ രോഗബാധിതരുടെ എണ്ണം 85,975 ആയി ഉയർന്നു. ചൈനയിൽ 83,036 രോഗബാധിതർ എന്നാണ് ഔദ്യോഗികകമായി ചൈന പുറത്തുവിട്ട കണക്ക്.



എന്നാൽ ചൈന പുറത്തുവിട്ട കണക്കുകൾ തെറ്റാണെന്ന് അമേരിക്കയും, പല യൂറോപ്യൻ രാജ്യങ്ങളും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ചൈനയിലെ കൊറോണ രോഗികളെക്കാൾ കൂടുതൽ ആണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്ത്. മൂവായിരത്തിൽ അധികം രോഗികളാണ് സംസ്ഥാനത്ത് മാത്രമായി മരണപ്പെട്ടത്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -