HomeNewsIndiaസർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് 70 ഓളം പേർ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. 9 പേർക്ക് കോവിഡ്

സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് 70 ഓളം പേർ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. 9 പേർക്ക് കോവിഡ്

coronavirus mumbai latest updates


മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 9 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മേയ്​ എട്ടിനാണ്​ മുംബൈ ഉല്ലാസ്‌നഗർ സ്വദേശിയായ അമ്പതുകാരൻ മരിച്ചത്​. 20 ലധികം ആളുകൾ മരണാനന്തര ചടങ്ങുകളിൽ പ​ങ്കെടുക്കരുതെന്ന കേന്ദ്രസർക്കാരിന്റെ കർശന നിർദേശം ലംഘിച്ച്​ 70 പേർ മരണാന്തര ചടങ്ങിൽ പങ്കെടുത്തു.

Also Read | സോഷ്യൽ മീഡിയയിൽ പുതിയ വിപ്ലവങ്ങൾക്ക് വഴിതുറക്കുന്ന മെസ്സഞ്ചർ റൂം.

രോഗം സ്ഥിരീകരിച്ച 9 പേരും ഒരു കുടുംബത്തിലെ അംഗങ്ങൾ ആണ്. ചടങ്ങില്‍ പങ്കെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹം മരണപ്പെട്ടതിന് ശേഷമാണ് കൊറോണ പരിശോധനാ ഫലം പുറത്തുവന്നത്. മരിച്ചയാൾ കോവിഡ്​ പോസിറ്റീവായതോടെ ചടങ്ങളിൽ പങ്കെടുത്തവരെ കണ്ടെത്തി നടത്തിയ പരിശോധനയിൽ ആണ് കുടുംബത്തിലെ ഒമ്പത്​ പേർക്ക്​ ​വൈറസ്​ ബാധിച്ചതായി കണ്ടെത്തിയത്.



Also Read | 1 ലക്ഷം കോടി രൂപയുടെ പദ്ധതി; കാർഷിക മേഖലയ്ക്ക് വേണ്ടിയുള്ള പദ്ധതി പ്രഖ്യാപിച്ചു

കോവിഡ്​ ബാധിച്ചോ എന്ന സംശയമുള്ളതിനാൽ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞായിരുന്നു ആശുപത്രി അധികൃതര്‍ മൃതദേശം ബന്ധുക്കള്‍ക്ക് കൈമാറിയത്. പരിശോധനാ ഫലം വരുന്നതുവരെ പ്ലാസ്റ്റിക് ആവരണം മാറ്റരുതെന്ന് നിർദ്ദേശവും നൽകി.

എന്നാല്‍, മൃതദേഹം വീട്ടിലെത്തിച്ച ഉടനെ ബന്ധുക്കള്‍ ഈ പ്ലാസ്റ്റിക് ആവരണം അഴിച്ചുമാറ്റുകയും സാധാരണ നടത്താറുള്ള എല്ലാ ചടങ്ങുകളും നടത്തുകയും ചെയ്തു. കൂടാതെ പങ്കെടുത്ത എല്ലാവരും മൃതദേഹത്തിനടുത്തുപോയതായി ഉല്ലാസ് നഗര്‍ മുന്‍സിപല്‍ കോര്‍പറേഷന്‍ വക്താവ് പറയുന്നു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -