HomeNewsIndiaഏറ്റവും കൂടുതൽ കൊറോണവൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഏറ്റവും കൂടുതൽ കൊറോണവൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്



ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,296 കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ കോവിഡ് -19 കേസുകളിൽ ഒരു ദിവസത്തെ ഏറ്റവും വലിയ വർദ്ധനയാണ് ഉണ്ടായത്.

15,301 പേർ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 407 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 4,90,401 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

പക്ഷെ, രോഗമുക്തി നേടുന്നവരുടെ നിരക്ക് 58.24 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ ഇതുവരെ 2,85,637 രോഗികൾ സുഖം പ്രാപിച്ചു.



കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ, ഏറ്റവും കൂടുതൽ കൊറോണവൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി. മരണനിരക്കിൽ രാജ്യം നാലാം സ്ഥാനത്താണ്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -