HomeNewsIndiaകോവിഡ് ലോക്ക് ഡൗൺ: ഭക്ഷണവും താമസിക്കാൻ സ്ഥലവും ഇല്ലാതെ നൂറുകണക്കിന് ജനങ്ങൾ

കോവിഡ് ലോക്ക് ഡൗൺ: ഭക്ഷണവും താമസിക്കാൻ സ്ഥലവും ഇല്ലാതെ നൂറുകണക്കിന് ജനങ്ങൾ

covid lock down lot of people home less people crying for food in india


Delhi: രാജ്യം ഇന്ന് മുതൽ വീണ്ടും പൂർണ്ണ അടച്ചിടൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോൾ പുറം ലോകം അറിയാതെ ലക്ഷക്കണക്കിന് സാധാരണക്കാർ ദുരിതത്തിൽ നിന്നും മഹാദുരിതതത്തിലേക്ക് പോകുകയാണ്.

രാജ്യം ആദ്യമായി പൂർണ്ണമായി അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ ജോലി സ്ഥലങ്ങളിൽ നിന്നും വീടുകളിലേക്ക് പോകാൻ കഴിയാതെ ലക്ഷക്കണക്കിന് തൊഴിലാളികൾ രാജ്യത്തിൻ്റെ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.

അങ്ങനെ പ്രതിസന്ധിയിലായ കുറച്ചുപേർ ഇപ്പോൾ ഡൽഹിയിലെ യമുനാ നദിയുടെ തീരത്തിൽ ഭക്ഷണവും വസ്ത്രവും ഇല്ലാതെ നരകിച്ചു ജീവിക്കുകയാണ്.



ദിവസ വേതനക്കാരായ നൂറുകണക്കിന് ആളുകൾ കശ്‌മീർ ഗേറ്റിന് സമീപം ഉള്ള നദീതീരത്ത് കുടിങ്ങിക്കിടക്കുകയാണ്. മാലിന്യങ്ങൾ നിറഞ്ഞ തീരത്ത് അവർക്ക് കിടക്കാൻ സ്ഥലമോ മാറാൻ വസ്ത്രങ്ങളോ ഇല്ല. ലോക്ക് ഡൗണിന് തലേ ദിവസം ജോലി കഴിഞ്ഞു മടങ്ങാൻ കഴിയാത്തവർ ആണിവർ.

കേരളത്തിലേക്ക് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെപ്പോലെ, രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്നും ഡൽഹിയിലേക്ക് ജോലിക്കായി വന്നവർ ആണിവർ.

ഡൽഹി സർക്കാർ ആണ് ഇവർക്ക് ഭക്ഷണം എത്തിച്ചിരുന്നത്, എന്നാൽ കഴിഞ്ഞ 3 ദിവസം ആയി ഇവർക്ക് ഭക്ഷണം കിട്ടുന്നില്ല. ഇവർക്ക് വേണ്ടി താത്കാലിക ഷെൽട്ടറുകൾ നിർമ്മിച്ചു നൽകിയിരുന്നു.

എന്നാൽ ഭക്ഷണം കിട്ടാതായതോടെ ചിലർ അക്രമാസക്തരായി ഷെൽട്ടറുകൾ തീയിട്ടു. ശനിയാഴ്ച്ച ഒരു മൃതദേഹം നദിയിൽ നിന്നും കിട്ടി. അക്രമാസക്തരായവർക്കെതിരെ പോലീസ് മർദ്ദനം നടത്തുകയും അതിൽ നിന്നും രക്ഷപ്പെടാൻ നദിയിലേക്ക് ചാടിയത് ആണെന്നും പറയപ്പെടുന്നു.

ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി തുടരുമ്പോൾ, ജോലി നഷ്ടപ്പെട്ട, ദിവസ വേതനത്തിന് ജോലി ചെയ്ത് കഴിഞ് പോയിരുന്ന കുടുംബങ്ങൾ അങ്ങനെ ലക്ഷക്കണക്കിന് ആളുകളുടെ ദുരിതങ്ങൾ കൂടി കാണാൻ കഴിഞ്ഞില്ല എങ്കിൽ, പട്ടിണി മരണങ്ങളും, അക്രമാസക്തരാകുന്ന ജനങ്ങളെ കൂടി രാജ്യം കാണേണ്ടി വരും.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -