HomeNewsIndiaനിസാർഗ: തെക്ക് കിഴക്കൻ അറബിക്കടലിലെ തീവ്രന്യൂനമർദം; യെല്ലോ അലേർട്ട്, മുന്നറിയിപ്പ് !!

നിസാർഗ: തെക്ക് കിഴക്കൻ അറബിക്കടലിലെ തീവ്രന്യൂനമർദം; യെല്ലോ അലേർട്ട്, മുന്നറിയിപ്പ് !!



തെക്ക് കിഴക്കൻ അറബിക്കടലിലെ തീവ്രന്യൂനമർദം – ദക്ഷിണ ഗുജറാത്ത്, ഉത്തര മഹാരഷ്ട്ര തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്- യെല്ലോ അലേർട്ട്

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട നിസാർഗ എന്ന അതിശക്ത ന്യൂനമർദം മണിക്കൂറിൽ 11 കിമീ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു ഗോവയിലെ പനാജി തീരത്ത് നിന്ന് 280 കിമീ അകലെയും മുംബയിൽ നിന്ന് 490 കിമീ അകലെയുമാണ്. നിലവിൽ തീവ്ര ന്യൂനമർദമായി മാറിക്കഴിഞ്ഞിട്ടുള്ള കാറ്റ് അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാനും അതിനു ശേഷമുള്ള 12 മണിക്കൂറിൽ ശക്തമായ ചുഴലിക്കാറ്റ് മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടൽ അതിപ്രക്ഷുബ്ധമായതിനാൽ കേരള തീരത്ത് നിന്നുള്ള മൽസ്യ ബന്ധനത്തിന് പൂർണ്ണ നിരോധനം തുടരുകയാണ്. കേരളത്തിൽ നിന്ന് യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.



Also Read | സംസ്ഥാനത്ത് സിനിമാ ചിത്രീകരണം ഉടൻ ഉണ്ടാകില്ല. കാരണമിതാണ്…

ജൂൺ 2 ന് ന്യൂനമർദത്തിന്റെ സ്വാധീനം മൂലവും കാലവർഷം എത്തുന്നതിൻറെ ഭാഗമായും കേരളത്തിൽ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാവുന്നതാണ്. കോഴിക്കോട് ജില്ലയിൽ ജൂൺ 2 ന് ചിലയിടങ്ങളിൽ അതിശക്തമായ മഴയും (24 മണിക്കൂറിൽ 115 mm മുതൽ 204 mm വരെ മഴ) ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായതോ അതിശക്തമായതോ ആയ മഴയുടെ സാധ്യതയുള്ള വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂൺ 2 ന് ‘മഞ്ഞ’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

തെക്ക് കിഴക്കൻ അറബിക്കടൽ അതിപ്രക്ഷുബ്ധമായി തുടരാൻ സാധ്യതയുള്ളതിനാൽ കേരള തീരങ്ങളിൽ ചിലയിടങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കുക.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -