HomeNewsIndiaസമ്പത്ത് വ്യവസ്ഥയെ സഹായിച്ചതിന് മദ്യഷാപ്പിന് പുറത്ത് ക്യൂ നിന്നവരുടെ മേൽ പുഷ്‌പ വർഷം

സമ്പത്ത് വ്യവസ്ഥയെ സഹായിച്ചതിന് മദ്യഷാപ്പിന് പുറത്ത് ക്യൂ നിന്നവരുടെ മേൽ പുഷ്‌പ വർഷം

delhi man shower petal liquor shop


ഡൽഹി: സമ്പത്ത് വ്യവസ്ഥയെ സഹായിച്ചതിന് മദ്യ ഷാപ്പിന് പുറത്തു മദ്യം വാങ്ങാൻ ക്യൂ നിന്നവരുടെ മേൽ പുഷ്‌പ വർഷം. ചൊവ്വാഴ്ച്ച ഡൽഹിയിലെ ഛാന്ദർ നഗറിലാണ് സംഭവം. ഒരു മനുഷ്യൻ പൂവുമായി വന്ന് സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ച് മദ്യം വാങ്ങാൻ മേൽ പുഷ്പം വിതറുകയും, അവരെ വണങ്ങുകയും ചെയ്യുന്നു. ANI റിപ്പോർട്ട് ചെയ്യുന്നു

സർക്കാരിന്റെ കൈയിൽ പണം ഇല്ല, നിങ്ങൾ ആണ് ഈ രാജ്യത്തിന്റെ സമ്പത്ത് അദ്ദേഹം അവരോടായി പറയുന്നു. സർക്കാരിന് ഇനി മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാണ്, അത്രത്തോളം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു.

Also Read: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ആദ്യ 7 ദിവസത്തേക്കുള്ള വിമാന സർവീസ് പുറത്തിറക്കി



കഴിഞ്ഞ വർഷം ഇതേ സമയം സർക്കാരിന്റെ വരുമാനം 3500 കോടി ആയിരുന്നു, ഇപ്പോൾ അത് 300 കോടിയായി കുറഞ്ഞു. മുഖ്യമന്ത്രി ഒരു വീഡിയോ കോൺഫറൻസിൽ പറഞ്ഞിരുന്നു.

അതിന്റെ അടുത്ത ദിവസം ലോക്ക് ഡൗണിന് ചില ഇളവുകൾ നൽകുകയും, മദ്യഷാപ്പുകൾ തുറക്കുകയും ചെയ്തു. കൂടാതെ മദ്യത്തിന്റെ നികുതിയിൽ 70 ശതമാനം വർദ്ധന വരുത്തി.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -