HomeNewsIndiaആരോഗ്യപ്രവർത്തകർക്ക് ശമ്പളം മുടക്കുന്നത് ക്രിമിനൽ കുറ്റമായി മാറും

ആരോഗ്യപ്രവർത്തകർക്ക് ശമ്പളം മുടക്കുന്നത് ക്രിമിനൽ കുറ്റമായി മാറും



ന്യൂഡൽഹി: ആരോഗ്യപ്രവർത്തകർക്ക് ശമ്പളം മുടക്കുന്നത് ക്രിമിനൽ കുറ്റമായി മാറ്റുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ഇതുസംബന്ധിച്ച ഉത്തരവിറക്കും.

കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപരിപാലന തൊഴിലാളികൾക്കും ശമ്പളം നൽകാനും ആവശ്യമായ ക്വറേന്റീൻ സൗകര്യങ്ങൾ ഏർപ്പെടുത്താനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്ന് സുപ്രീം കോടതി ബുധനാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ആരോഗ്യപ്രവർത്തകർക്ക് ഗുണമേന്മയുള്ള പിപിഇ കിറ്റുകൾ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഎൻഎ സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയക്കാനും നിർദേശം നൽകി.



ആരോഗ്യപ്രവർത്തകരുടെ താമസ സൗകര്യവും ഉറപ്പാക്കുമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുസംബന്ധിച്ച് കത്തയക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

കേന്ദ്രത്തിൻ്റെ ഈ നിർദേശങ്ങൾ നടപ്പാകുന്നുണ്ടെന്ന് ചീഫ് സെക്രട്ടറിമാർ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. പൊതുതാത്പര്യ ഹർജികൾ നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -