HomeNewsIndiaമാളുകളും, റെസ്റ്റാറന്റുകളും തുറക്കാൻ അനുമതി; കേന്ദ്ര സർക്കാർ പുതിയ മാനദണ്ഡം പുറത്തിറക്കി

മാളുകളും, റെസ്റ്റാറന്റുകളും തുറക്കാൻ അനുമതി; കേന്ദ്ര സർക്കാർ പുതിയ മാനദണ്ഡം പുറത്തിറക്കിഡൽഹി: കോവിഡ് -19 നെ തുടർന്ന് ലോക്ക് ഡൗണിൽ ആയ ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവ ക്രമേണ തുറക്കാൻ അനുവദിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും. ജൂൺ 8 മുതൽ രാജ്യത്തുടനീളം “അൺലോക്ക് -1” പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

സിനിമാ ഹാളുകൾ, ഗെയിമിംഗ് ആർക്കേഡുകൾ, കുട്ടികൾ കളിക്കുന്ന സ്ഥലങ്ങൾ എന്നിവ മാളുകളിൽ പ്രവർത്തിക്കില്ല. അകത്ത് പ്രവേശിക്കുന്നവർ 6 അടി അകലം പാലിക്കണം എന്നും, മാളുകളിലെ ഷോപ്പുകളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കണം എന്നും നിർദ്ദേശിക്കുന്നു. എലിവേറ്ററുകളിലും ആളുകളുടെ എണ്ണം നിയന്ത്രിക്കണം, കൂടുതൽ പേരും എസ്കലേറ്ററുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണം.

കണ്ടെയ്‌ൻമെൻറ് സോണിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും നേരത്തെ പ്രഖ്യാപിച്ചതുപോലെ അടച്ചിടും. തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പ്രവേശന കവാടങ്ങളിൽ സ്‌ക്രീനിംഗ് നിർബന്ധമാക്കും, സന്ദർശകർ മാസ്‌ക് ധരിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.മറ്റുള്ളവർ സ്പർശിച്ച വാതിലുകൾ, എലിവേറ്റർ ബട്ടണുകൾ, ഹാൻഡ് റെയിലുകൾ, ബെഞ്ചുകൾ, വാഷ്‌റൂം ഫർണിച്ചറുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം. ടോയ്‌ലറ്റുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.

റെസ്റ്റോറന്റുകൾക്കും, മാൾ ഫുഡ് കോർട്ടുകൾക്കും ഇരിപ്പിട ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തി. റെസ്ടാറന്റുകളിൽ ഡിസ്പോസിബിൾ മെനു ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. തുണി നാപ്കിനുകൾക്ക് പകരം ഡിസ്പോസിബിൾ പേപ്പർ നാപ്കിനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.

ഹോം ഡെലിവറികൾക്കുള്ള സ്റ്റാഫ് ഡെലിവറിക്ക് പുറപ്പെടുന്നതിന് മുമ്പ് ടെമ്പറേച്ചർ പരിശോധിക്കേണ്ടതുണ്ടെന്നും അറിയിച്ചു.

കൂടുതൽ അപകടസാധ്യതയുള്ള സ്ഥാപനങ്ങളിൾ ജോലിചെയ്യുന്ന ജീവനക്കാർ അധിക മുൻകരുതലുകൾ എടുക്കണം. മറ്റൊരാളുമായി കോൺടാക്ട് ഇല്ലാതെ ഓർഡർ ചെയ്യുവാനും, ഡിജിറ്റൽ പേയ്‌മെന്റുകളും പ്രോത്സാഹിപ്പിക്കാൻ ഹോട്ടലുകളോടും റെസ്റ്റോറൻറ് ഉടമകളോടും ആവശ്യപ്പെടുന്നു.

ഹോട്ടലുകൾ, ലോഡ്‌ജ്‌, ഹോസ്പിറ്റാലിറ്റി എന്നിവിടങ്ങളിൽ എത്തുന്ന അതിഥികളുടെ മുൻ യാത്രകളും, ആരോഗ്യ സ്ഥിതിയും, മതിയായ രേഖകളും വെളിപ്പെടുത്തിയാൽ മാത്രമേ അവരെ പാർപ്പിക്കുവാൻ പാടുളളൂ.

Also Read | ഇന്ത്യ അൺലോക്ക് 1.0: തിങ്കളാഴ്ച മുതൽ എല്ലായിടത്തും പാലിക്കേണ്ട നിബന്ധനകൾ, നിർദ്ദേശങ്ങൾ

ലഗേജ് റൂമുകളിലേക്ക് അയയ്ക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണം. റൂം സേവനത്തിനായി അതിഥികളും സ്റ്റാഫും തമ്മിലുള്ള ആശയവിനിമയം ഇന്റർകോം / മൊബൈൽ ഫോൺ വഴിയും ആയിരിക്കണം.

വിശദമായി വായിക്കാം > | അൺലോക്ക് 1.0: വലിയ സഭകൾ ഇനിയും അടഞ്ഞു കിടക്കും; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം.

Download New Guidelines

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -