HomeNewsIndiaറയിൽവേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; യാത്രചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

റയിൽവേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; യാത്രചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

indian railway start journey again may 12 after 51 days


ഡൽഹി: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു. മൂന്നാംഘട്ട ലോക്ക്ഡൗൺ മേയ് 17 ന് അവസാനിക്കും. എന്നാൽ, ലോക്ക് ഡൗൺ കഴിയുന്നതിന് മുൻപ് പാസഞ്ചർ ട്രയിനുകൾ ഓടിക്കുവാൻ റെയിൽവേ തീരുമാനിച്ചു.

ചൊവ്വാഴ്ച മുതൽ പാസഞ്ചർ ട്രയിനുകൾ പുനരാരംഭിക്കും. തിങ്കളാഴ്ച വൈകുന്നേരം 4 മണിമുതൽ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 51 ദിവസങ്ങൾക്ക് ശേഷം വീണ്ടും ട്രയിൻ ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ 15 ട്രയിനുകൾ ആണ് സർവീസ് ആരംഭിക്കുന്നത്.

Also Read | അമിതവില ഈടാക്കിയ 78 കടയുടമകൾക്കെതിരെ പോലീസ് കേസ്



യാത്രചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ:

IRCTC വെബ്‌സൈറ്റ് / ആപ്പ് വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. ബ്ലാങ്കറ്റുകൾ ട്രയിനിൽ ഉണ്ടായിരിക്കില്ല.

ട്രയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ എത്തി സ്ക്രീനിംഗിന് വിധേയമാകണം. മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. ആരോഗ്യ സേതു മൊബൈൽ ആപ്പ് നിർബന്ധമായും മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം.

Also Read | കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും; ചില ജില്ലകളിൽ യെല്ലോ അലെർട്.

പാസഞ്ചർ ട്രയിനുകൾ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കും എന്ന് റയിൽവേ അറിയിച്ചു. മുംബൈ, ചെന്നൈ, ബംഗളൂരു, സെക്കന്ദരാബാദ്, അഹമ്മദാബാദ്, ഹൗറ, ജമ്മു, പാട്ന, ദിബ്രുഗഡ്, അഗർത്തല, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, മഡഗാവോൺ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കുന്നത്.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -