HomeNewsIndiaകങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റുന്നു | Kangana Ranaut Office Demolished

കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റുന്നു | Kangana Ranaut Office Demolished



Kangana Ranaut Office Demolished / അനധികൃത നിർമാണമെന്ന ബിഎംസിയുടെ കണ്ടെത്തലിനെ തുടർന്നാണ് കങ്കണ റനോട്ടിന്റെ മുബൈയിലെ ഓഫീസ് പൊളിച്ചു നീക്കുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ശിവസേന നേതാക്കളും കങ്കണയും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെയാണ് നടപടി. ശിവസേന ഭരിക്കുന്ന ബാന്ദ്ര വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് അനധികൃതമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് കങ്കണ മൊഹാലിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു.

Also Read | 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണം; ഇല്ലെങ്കിൽ കെട്ടിടം പൊളിച്ചു മാറ്റും



മുംബൈ പാക്ക് അധിനിവേശ കശ്‍മീർ പോലെയാണെന്നും, മുംബൈയിൽ ജീവിക്കാൻ കഴിയില്ലെന്നുമുള്ള കങ്കണയുടെ പ്രസ്താവനയോടെയാണ് കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള തുറന്ന പോര് ആരംഭിക്കുന്നത്. ജീവിക്കാൻ പറ്റില്ലാത്ത ഇടമാണെങ്കിൽ ഇവിടെ താമസിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ് സജ്ജയ് റാവത്ത് പ്രതികരിച്ചു.

Kangana Ranaut Office Demolished

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -