HomeNewsIndiaകൊറോണയെ ഭയമില്ല, ആഘോഷമാണ് വലുത്. കർണാടകയിലെ കാഴ്ച്ച

കൊറോണയെ ഭയമില്ല, ആഘോഷമാണ് വലുത്. കർണാടകയിലെ കാഴ്ച്ച



ബംഗളൂരു: കൊറോണ മഹാമാരിക്കിടെ കർണാടകയിലെ ഹവേരി ജില്ലയിൽ, കർജഗി ഗ്രാമത്തിൽ നടന്ന ‘കാരാ ഹുന്നൈം’ മേളയിൽ ഇന്നലെ സാമൂഹിക അകലം ലംഘിച്ച് വൻ ജനക്കൂട്ടം ആണ് പങ്കെടുത്തത്.

കർഷകർ തങ്ങളുടെ കന്നുകാലികളെ ആരാധിക്കുകയും വിതയ്ക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്ന ഉത്സവമാണ് “കാരാ ഹുന്നൈം”. കൃഷിക്കാർ അവരുടെ കന്നുകാലികളെ കഴുകി, കൊമ്പും കാൽവിരലുകളും എണ്ണ, ബലൂണുകൾ, റിബൺ, പൂക്കൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ചു, കൃഷിക്കാർ തങ്ങളുടെ കൃഷി സ്ഥലത്തേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്നതാണ് ആചാരം.

നല്ല രീതിയിൽ കൃഷി മുന്നോട്ട് പോകുന്നതിനും, മഴ ദൈവങ്ങൾ അനുഗ്രഹിക്കുന്നതിനുമാണ് ഈ ആചാരങ്ങൾ. എന്നാൽ കഴിഞ്ഞ ദിവസം കോവിഡ് മഹാമാരിയുടെ എല്ലാ നിബന്ധനകളും ലംഘിച്ചാണ് ജനങ്ങൾ ഒത്തുകൂടിയത്.



വീഡിയോ കാണാം:

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -