India

കരിപ്പൂർ: മോശം കാലാവസ്ഥയിലും ലാന്‍ഡി൦ഗ് തീരുമാനം പൈലറ്റിന്‍റേത്

karipur plane crash

Karipur Air India Plane Crash, The pilot’s decision to land even in bad weather / കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍. വിമാനം അപകടത്തില്‍പെടുന്നതിനു മുന്‍പേതന്നെ മേഖലയിലെ മോശം കാലാവസ്ഥയെക്കുറിച്ച്‌ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പൈലറ്റുമാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി.

എടിസി (ATC) കൃത്യമായി വിവരങ്ങള്‍ പൈലറ്റുമാരെ അറിയിച്ചിരുന്നു. കാറ്റ് നിശ്ചിതപരിധിയിലായിരുന്നു. ലാന്‍ഡ് ചെയ്യണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാന പൈലറ്റ് ആണെന്നും NDTV ക്ക് നല്‍കിയ അഭിമുഖത്തില്‍ അരുണ്‍കുമാര്‍ വ്യക്തമാക്കി.

Karipur Air India Plane Crash

വിമാനം താഴ്ചയിലേക്കു പതിക്കുമ്പോള്‍ എയര്‍ ട്രാഫിക് വിഭാഗവുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യം കൂടുതല്‍ അന്വേഷണത്തിലെ അറിയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളൈറ്റ് ഡേറ്റ റിക്കോര്‍ഡറും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പക്കലാണെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.

എടിസി നിര്‍ദേശമനുസരിച്ച്‌ പ്രൈമറി റണ്‍വേയില്‍ ആദ്യലാന്‍ഡി൦ഗിന് ശ്രമിച്ചശേഷം ദൂരക്കാഴ്ചയുടെ പ്രശ്‌നത്തെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം റണ്‍വേ 10ല്‍ ഇറക്കാന്‍ വീണ്ടും പൈലറ്റ് തീരുമാനിക്കുകയായിരുന്നു. കാറ്റിന്‍റെ (ടെയില്‍ വിന്‍ഡ്) വേഗം മണിക്കൂറില്‍ 10 നോട്ടിക്കല്‍ മൈലിനു മുകളിലാണെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.

ഏറെ ദൂരം പിന്നിട്ടശേഷമാണ് വിമാനം റണ്‍വേ തൊട്ടതെന്ന വിവരം പൈലറ്റിനെ അറിയിച്ചോ എന്ന ചോദ്യത്തിന് അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തരെ അറിയിച്ചുവെന്നും അലാറം മുഴക്കിയെന്നും അരുണ്‍കുമാര്‍ പറഞ്ഞു. പത്തു മിനിട്ടിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മോശം കാലാവസ്ഥയാണോ അപകടകാരണമെന്ന പരിശോധന നടക്കുന്നുണ്ട്.

Karipur Air India Plane Crash. The pilots of the aircraft that crashed while landing in Kerala’s Calicut International Airport on Friday, were alerted about the bad weather in the area.

You may also like

trivandrum city ranking india
India

തിരുവനന്തപുരത്തിന് ഇരുപത്തിയൊന്നാം സ്ഥാനം; മികച്ച ജീവിത സാഹചര്യങ്ങൾ ഉള്ള നഗരങ്ങളിൽ

ജീവിതനിലവാരം, ഒരു നഗരത്തിന്റെ സാമ്പത്തിക ശേഷി, അതിന്റെ സുസ്ഥിരത, പുനഃസ്ഥാപനം എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന ( ...

More in:India

narendra modi twitter account
India

ട്രംപ് പോയി; ട്വിറ്ററിൽ ഒന്നാമതെത്തി മോദി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററിൽ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതോടെ ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവര്‍മാരുള്ള ...
free 2gb data in tamilnadu news
India

ദിവസേനെ 2 ജി.ബി. സൗജന്യ ഡാറ്റ; പുതിയ തീരുമാനവുമായി തമിഴ്‌നാട്

കോളേജ് വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി.  ജനുവരി മുതല്‍ ...
love jihad law comes into effect in mp
India

ലവ് ജിഹാദ് നിയമം മധ്യപ്രദേശിൽ നിലവിൽ വന്നു. | Love Jihad law comes into effect in MP

സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെത്തുടർന്ന് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ ഓർഡിനൻസ് 2020, ഒരു നിയമമായി പ്രാബല്യത്തിൽ ...

Comments are closed.