HomeNewsIndiaകർഷകരെ തീവ്രവാദികൾ എന്നധിക്ഷേപിച്ച കങ്കണയ്ക്കെതിരെ കേസ് | Kangana Ranaut

കർഷകരെ തീവ്രവാദികൾ എന്നധിക്ഷേപിച്ച കങ്കണയ്ക്കെതിരെ കേസ് | Kangana Ranaut



Karnataka Court Orders Case Against Kangana Ranaut | കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിനെതിരെ അധിക്ഷേപവുമായി എത്തിയ നടി കങ്കണ റനോട്ടിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തുമകുരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിതിയാണ് ഉത്തരവിറക്കിയത്. കര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

അഭിഭാഷകനായ എല്‍ രമേഷ് നായിക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്. കർണാടകയിലെ ക്യാതസന്ദ്ര പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെകര്‍ക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. സെപ്റ്റംബര്‍ 21ന് കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ കങ്കണ ചെയ്ത ട്വീറ്റാണ് വിവാദമായത്.

സമരം ചെയ്യുന്നവരെ കങ്കണ, തീവ്രവാദികളെന്ന് മുദ്രകുത്തുകയും ചെയ്തു. ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ വിവാദം കത്തിയതോടെ താരം ട്വീറ്റ് പിന്‍വലിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് കലാപത്തിന് കാരണക്കാരായവരാണ് കാര്‍ഷിക ബില്ലിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നതെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -