HomeNewsIndiaലോക്ക്ഡൗൺ ഇനിയും നീളുമോ ? നിർണായക യോഗം നാളെ

ലോക്ക്ഡൗൺ ഇനിയും നീളുമോ ? നിർണായക യോഗം നാളെ

images 3


പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും മുഖ്യമന്ത്രിമാരുമായി വീഡിയോ കോൻഫറൻസ് നടത്തും. അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് അവിടത്തെ സാഹചര്യം വിലയിരുത്തി അതിനു ശേഷമാകും കേന്ദ്രത്തിലെ തീരുമാനം.

ഇനി ഏഴ് ദിവസം കൂടി കഴിഞ്ഞാൽ എന്നാൽ നിലവിലുള്ള ലോക്ക്ഡൗൺ അവസാനിക്കും. മൂന്നാംഘട്ട ലോക്ക്ഡൗൻ വീണ്ടും നീട്ടണോ എന്ന കാര്യത്തില്‍ ഈ നിര്‍ണായകയോഗത്തിലെ അഭിപ്രായങ്ങള്‍ കൂടി വിലയിരുത്തിയാകും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുക.

നിലവില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാകരമായ വര്‍ദ്ധന തന്നെയാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ട് രാജ്യം മുഴുവനും ലോക്ക്ഡൗൻ പിൻവലിക്കാൻ സാധ്യത വളരെ കുറവാണ്.



ഇന്ന് കേന്ദ്രക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ഹെല്‍ത്ത് സെക്രട്ടറിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -