HomeNewsIndiaകൊറോണയെ പ്രതിരോധിക്കാൻ മോദി മാസ്‌കിന് ആവശ്യക്കാർ കൂടുന്നു

കൊറോണയെ പ്രതിരോധിക്കാൻ മോദി മാസ്‌കിന് ആവശ്യക്കാർ കൂടുന്നു



ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് രാഷ്ട്രീയ നേതാക്കളുടെയും മുഖമുള്ള മാസ്‌കുകൾ മധ്യപ്രദേശിലെ ഒരു ടെക്സ്റ്റൈയിൽസിൽ കച്ചവടം നടത്തുന്നു.

പ്രധാനമന്ത്രി മോഡി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കമൽ നാഥ്, രാഹുൽ ഗാന്ധി തുടങ്ങി പ്രധാന നേതാക്കൻ മാരുടെ എല്ലാം മാസ്‌കുകൾ ഇവിടെ ലഭ്യമാണ്.

ഈ മാസ്‌കുകളെ കുറിച്ച് ടെക്സ്റ്റയിൽ ഉടമ പറഞ്ഞത്: “ഞാൻ ഇതുവരെ 500-1000 മോദി മാസ്കുകൾ വിറ്റു, മോദി മാസ്‌കുകൾക്ക് ആവശ്യം കൂടുതലാണ്. ഞങ്ങളുടെ മുഖ്യമന്ത്രിയുടെ മുഖമുള്ള മാസ്കുകളും ജനപ്രിയമാണ്. രാഹുൽ ഗാന്ധിയുടെയും, കമൽനാഥ് ജിയുടെയും ചിത്രങ്ങളുള്ള മാസ്കുകളും എനിക്കുണ്ട്,” കുനാൽ പരിയാനി വാർത്താ ഏജൻസിയോട് പറഞ്ഞു.



പൊതു സ്ഥലങ്ങളിൽ മാസ്‌കുകളുടെ ഉപയോഗം നിർബന്ധമാണെങ്കിലും, സുരക്ഷാ ആവശ്യങ്ങൾക്കായി സിസിടിവി ക്യാമറകൾ ഫോട്ടോയെടുക്കാൻ വേണ്ടി ബാങ്കുകളും, ജ്വല്ലറി ഷോപ്പുകളും സന്ദർശിക്കുന്നവരോട് 30 സെക്കൻഡ് നേരത്തേക്ക് മാസ്‌ക്കുകൾ നീക്കംചെയ്യാൻ സംസ്ഥാന പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്, 11,000 കോവിഡ് -19 കേസുകളും 465 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -