HomeNewsIndiaജനങ്ങൾ നോക്കി നിൽക്കെ നിമിഷങ്ങൾക്കുള്ളിൽ ബഹുനില കെട്ടിടം നിലംപതിച്ചു

ജനങ്ങൾ നോക്കി നിൽക്കെ നിമിഷങ്ങൾക്കുള്ളിൽ ബഹുനില കെട്ടിടം നിലംപതിച്ചു



കൊൽക്കത്ത: ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിർമാണത്തിലിരിക്കുന്ന മൂന്ന് നില ബിൽഡിങ് ഇടിഞ്ഞ് കനാലിലേക്ക് വീണു. കൊൽക്കത്തയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള നിഷിന്താപൂർ ഗ്രാമത്തിൽ ആണ് കെട്ടിടം തകർന്ന് വീണത്.

കെട്ടിടത്തിൻറെ അടുത്തുകൂടി ഒഴുകുന്ന കനാൽ വൃത്തിയാക്കുന്ന ജോലികൾ കാരണം അതിൻറെ അടിത്തറ ദുർബലമായതാണ് കാരണം. ദിവസങ്ങൾക്കുമുമ്പ് കെട്ടിടത്തിൽ വിള്ളലുകൾ വീണതായി റിപ്പോർട്ടുകൾ പറയുന്നു. നിമിഷങ്ങൾക്കുള്ളിലാണ് ഒരു കളിപ്പാട്ടം പോലെ കെട്ടിടം നിലം പതിച്ചത്.

ജലസേചന കനാലിന് വളരെ അടുത്തായതിനാലും സർക്കാർ ഭൂമി കൈയേറ്റം ചെയ്തതിനാലും കെട്ടിടം നിയമവിരുദ്ധമായ നിർമ്മാണമാണെന്ന് പ്രദേശവാസികൾ പറയുന്നു.



Also Read > 10 ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷം കോവിഡ് 19 കേസുകൾ: ഇന്ത്യയിൽ സമൂഹ വ്യാപനം ?

കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. കനാലിലെ ഖനനവും മഴയും കെട്ടിടത്തിൻറെ അടിത്തറ ദുർബലമാകാൻ കാരണമായി.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -