- Advertisement -spot_img
HomeNewsIndiaപുതിയ കൊറോണവൈറസ് വകഭേദം ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല | Covid

പുതിയ കൊറോണവൈറസ് വകഭേദം ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല | Covid

- Advertisement -spot_img

യുകെയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസിനെക്കുറിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ലെന്ന് നിതി ആയോഗ് മെമ്പർ ഡോ. വി.കെ പോൾ. യു. കെയിലെ കൊറോണവൈറസിന്റെ ഈ ജനിതകമാറ്റം രോഗത്തിന്റെ തീവ്രതയെ ബാധിക്കുന്നില്ല. ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്സിനുകളുടെ സാധ്യതയെ പുതിയ ജനിതകമാറ്റം വന്ന വൈറസ് ബാധിക്കില്ലെന്നും പുതിയ കൊറോണവൈറസിന്റെ വകഭേദത്തെ കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ല എന്നും ഡോ. വി.കെ പോൾ പറഞ്ഞു. പക്ഷേ കൂടുതൽ ജാഗ്രത പുലർത്തേണ്ട ആവശ്യമുണ്ട്.

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടനിൽ നിന്നും എത്തുന്നവർക്ക് പ്രത്യേക മാർഗനിർദേശം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. ബ്രിട്ടനിൽ നിന്നും എത്തുന്നവർക്ക് ആർ‌ടി-പി‌സി‌ആർ പരിശോധന നിർബന്ധമാക്കി. പരിശോധനയിൽ കോവിഡ് പോസിറ്റിവായാൽ പ്രത്യേക ഐസൊലേഷനും സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Also Read | കൊറോണ വൈറസിന്റെ പുതിയ തരംഗം മാരകമാണെന്നതിന് തെളിവുകൾ ഇല്ല

Summary: New Coronavirus variant not detected in India. Read Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img