HomeNewsIndiaആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ 7 വർഷം വരെ തടവ് ശിക്ഷ നൽകാൻ ഒരുങ്ങി കേന്ദ്രം.

ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ 7 വർഷം വരെ തടവ് ശിക്ഷ നൽകാൻ ഒരുങ്ങി കേന്ദ്രം.

prakash javdekar


രാജ്യത്ത് കോവിഡ് വ്യാപിച്ചതോടെ പ്രതിരോധ പ്രവർത്തത്തനങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണങ്ങൾ രാജ്യത്തിൻ്റെ പല ഭാഗത്തും വർധിച്ചുവരുന്ന സാഹചര്യത്തിൽ, 7 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ഓർഡിനൻസ് കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം.

1897 ലെ എപ്പിഡമിക്ക് ഡിസീസസ് ആക്‌ട് ഭേദഗതി ചെയ്യുവാനുള്ള ഓർഡിനൻസ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ധാരാളം ആക്രമണങ്ങൾ ആണ് ഓരോ ദിവസവും ആരോഗ്യപ്രവർത്തകർക്ക് നേരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കോവിഡ് പരത്തുന്നു എന്ന തെറ്റിദ്ധാരണയിൽ ആണ് ആക്രമണങ്ങൾ നടത്തുന്നത്. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഇത് വ്യാപകം ആയിരിക്കുകയാണ്. പല ആരോഗ്യ പ്രവർത്തകർക്കും ഡ്യൂട്ടി കഴിഞ്ഞു വീടുകളിലേക്ക് മടങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്.



രാജ്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർ നിർഭാഗ്യവശാൽ ആക്രമിക്കപ്പെടുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല, ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയേശേഷം നടപ്പിലാക്കും എന്ന് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -