HomeNewsIndiaതൊഴിലുറപ്പ് പദ്ധതികൾക്ക് 40,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി. 300 കോടി അധിക തൊഴില്‍ ദിനങ്ങള്‍

തൊഴിലുറപ്പ് പദ്ധതികൾക്ക് 40,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി. 300 കോടി അധിക തൊഴില്‍ ദിനങ്ങള്‍

nirmala sitharaman new economic packages 5th phase


​ഡ​ൽ​ഹി: സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപനത്തിൽ തൊഴിലുറപ്പ് പദ്ധതികൾക്ക് 40,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി. ഇതിലൂടെ 300 കോടി തൊഴില്‍ ദിനങ്ങള്‍ അധികമായി സൃഷ്ടിക്കപ്പെടുമെന്നും
രാജ്യത്ത് തൊഴിലവസരം കൂടുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

നേരത്തേ 69,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി നീക്കിവക്കുന്നു എന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു, ഇതുകൂടാതെയാണ് 40,000 കോടി രൂപ കൂടി തൊഴിലുറപ്പ് പദ്ധതികൾക്ക് നീക്കിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ടത്തില്‍ 7 മേഖലകളിലേക്കുള്ള പ്രഖ്യാപനങ്ങൾ ആണ് ധനമന്ത്രി നടത്തിയത്. തൊഴിലുറപ്പ്, ആരോഗ്യം, വ്യവസായം, കമ്പനി നിയമങ്ങളുടെ ലളിത വത്കരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.



Also Read | യുവിയുടെ ചലഞ്ച് ഏറ്റെടുത്ത് കണ്ണുകെട്ടി പന്ത് തട്ടുന്ന സച്ചിൻ ? എന്നാൽ സത്യം ഇതാണ്.

ഇതില്‍ തൊഴിലുറപ്പ് പദ്ധതികള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കിരിക്കുന്നത്. സാമ്പത്തിക പാക്കേജിലൂടെ ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ സ്വയം പര്യാപ്തതയാണ്. സ്വാശ്രയ ഭാരതത്തിനായി ഭൂമിയും തൊഴിലും പണവും നിയമവും വിനിയോഗിക്കണം.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -