India

ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

North Indian States Boycotts Chinese Goods This Diwali

ദീപാവലി ആഘോഷങ്ങള്‍ക്ക് ചൈനീസ് (Chinese) ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ചന്തകളിലും മാര്‍ക്കറ്റുകളിലും ചൈനീസ് ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. ചൈനീസ് നിര്‍മിത ഉത്പന്നങ്ങള്‍ക്ക് പകരം ഇന്ത്യന്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റ് ലഭിക്കുന്നതായും വ്യാപാരികള്‍ പറയുന്നു.

അസമിലെ ചൈനീസ് അതിര്‍ത്തി ഗ്രാമങ്ങളിലടക്കം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലെന്നാണ് റിപ്പോര്‍ട്ട്. ഹൈദാരാബാദിലും ചൈനീസ് ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുകയാണ്. ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ ചോദിച്ചാണ് ആളുകള്‍ എത്തുന്നതെന്ന് ഇലക്ട്രിക്ക് കടയുടമ പ്രജാപതി പറഞ്ഞു. അതിനാല്‍ തന്നെ ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ക്ക് വിലയും കൂടിയിട്ടുണ്ട്.

Also Read | സ്ത്രീക്കും പുരുഷനും ലിവിംഗ് ടുഗദർ ആകാം; ഇസ്ലാമിക നിയമങ്ങളിൽ

ഡല്‍ഹിയിലും മുംബൈയിലും പല കടകളിലും ചൈനീസ് ഉത്പന്നങ്ങള്‍ എത്തിച്ചിട്ടില്ല. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം വ്യാപാരത്തിന്‍റെ പത്ത് ശതമാനം മാത്രം വ്യാപാരമാണ് ഇതുവരെ നടന്നിട്ടുള്ളു എന്നും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു.

കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ൻറെ റിപ്പോർട്ട് അനുസരിച്ച്, ദീപാവലി സീസണിൽ പ്രതിവർഷം ഇന്ത്യയിൽ നടത്തുന്ന 70,000 കോടി രൂപയുടെ വ്യാപാരത്തിൽ 40,000 കോടി രൂപയുടെ സാധനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു.

News Summary: North Indian States Boycotts Chinese Goods This Diwali. The ripples of the India-China border standoff will be seen during the diwali season as Indian consumers are boycotting Chinese goods.

You may also like

trivandrum city ranking india
India

തിരുവനന്തപുരത്തിന് ഇരുപത്തിയൊന്നാം സ്ഥാനം; മികച്ച ജീവിത സാഹചര്യങ്ങൾ ഉള്ള നഗരങ്ങളിൽ

ജീവിതനിലവാരം, ഒരു നഗരത്തിന്റെ സാമ്പത്തിക ശേഷി, അതിന്റെ സുസ്ഥിരത, പുനഃസ്ഥാപനം എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന ( ...

More in:India

narendra modi twitter account
India

ട്രംപ് പോയി; ട്വിറ്ററിൽ ഒന്നാമതെത്തി മോദി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററിൽ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതോടെ ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവര്‍മാരുള്ള ...
free 2gb data in tamilnadu news
India

ദിവസേനെ 2 ജി.ബി. സൗജന്യ ഡാറ്റ; പുതിയ തീരുമാനവുമായി തമിഴ്‌നാട്

കോളേജ് വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി.  ജനുവരി മുതല്‍ ...
love jihad law comes into effect in mp
India

ലവ് ജിഹാദ് നിയമം മധ്യപ്രദേശിൽ നിലവിൽ വന്നു. | Love Jihad law comes into effect in MP

സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെത്തുടർന്ന് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ ഓർഡിനൻസ് 2020, ഒരു നിയമമായി പ്രാബല്യത്തിൽ ...

Comments are closed.