India

കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ അവസാനം | Pranab Mukherjee

Pranab-Mukherjee-former-President

Pranab Mukherjee former President dies aged 84 / 1969ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ മിഡ്‌നാപുരില്‍ വി.കെ. കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചുകൊണ്ടാണ് പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലെത്തുന്നത്. ആ തെരഞ്ഞെടുപ്പിലെ വന്‍ വിജയം പ്രണബിനെ ഇന്ദിരാ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും സന്തത സഹചാരിയുമാക്കി.

എഴുപതിന്റെ തുടക്കം മുതല്‍ ഒന്നര പതിറ്റാണ്ട് ഇന്ദിരാ ഗാന്ധിയുടെ വലംകൈയ്യായിരുന്ന പ്രണബ് ഇന്ദിരയ്ക്ക് ശേഷം പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നെങ്കിലും അങ്ങനെയുണ്ടായില്ല. ഒരുകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ അതികായനായ പ്രണബ് മുഖര്‍ജി വിടവാങ്ങുമ്പോള്‍ 1970 മുതലുള്ള പാര്‍ട്ടിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഏടാണ് ഇല്ലാതാകുന്നത്.

1969ല്‍ രാജ്യസഭാംഗമായാണ് പാര്‍ലമെന്ററി രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. 1973ല്‍ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ പിന്നില്‍ ഉറച്ചുനിന്നു. 1982 മുതല്‍ 84 വരെയുള്ള കാലത്ത് ധനമന്ത്രിയായി. അക്കാലത്ത് മന്ത്രിസഭയിലെ പ്രമുഖന്‍ എന്നതിന് പുറമെ പാര്‍ട്ടിയുടെ രാഷ്ട്രീയ നയരൂപവത്കരണത്തിന്റെ കേന്ദ്രബിന്ദു കൂടിയായിരുന്നു പ്രണബ്.

ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകുമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നകാലത്ത് സംഭവിച്ചത് മറിച്ചായിരുന്നു. അദ്ദേഹം കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി രൂപീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ അധികം വൈകാതെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായി. പിന്നീട് റാവു സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി.

2004 മുതല്‍ 2012 വരെ വിവിധ യുപിഎ സര്‍ക്കാരുകളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പിന്നില്‍ രണ്ടാമന്‍. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം തുടങ്ങി വിവിധ ഘട്ടങ്ങളില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത പ്രണബ് 2012ല്‍ ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു.

2008ല്‍ പ്തമവിഭൂഷണ്‍ നല്‍കിയും 2019ല്‍ ഭാരതരത്ന നല്‍കിയും രാജ്യം പ്രണബ് മുഖര്‍ജിയെ ആദരിച്ചു. ഭാര്യ സുവ്റ മുഖര്‍ജി 2015ല്‍ അന്തരിച്ചു. ശര്‍മിഷ്ഠ മുഖര്‍ജി, അഭിജിത്ത് മുഖര്‍ജി, ഇന്ദ്രജിത്ത് മുഖര്‍ജി എന്നിവരാണ് മക്കള്‍.

Pranab Mukherjee former President dies aged 84. Pranab Mukherjee: The Citizen President who could not become the people’s Prime Minister

You may also like

trivandrum city ranking india
India

തിരുവനന്തപുരത്തിന് ഇരുപത്തിയൊന്നാം സ്ഥാനം; മികച്ച ജീവിത സാഹചര്യങ്ങൾ ഉള്ള നഗരങ്ങളിൽ

ജീവിതനിലവാരം, ഒരു നഗരത്തിന്റെ സാമ്പത്തിക ശേഷി, അതിന്റെ സുസ്ഥിരത, പുനഃസ്ഥാപനം എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന ( ...

More in:India

narendra modi twitter account
India

ട്രംപ് പോയി; ട്വിറ്ററിൽ ഒന്നാമതെത്തി മോദി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററിൽ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതോടെ ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവര്‍മാരുള്ള ...
free 2gb data in tamilnadu news
India

ദിവസേനെ 2 ജി.ബി. സൗജന്യ ഡാറ്റ; പുതിയ തീരുമാനവുമായി തമിഴ്‌നാട്

കോളേജ് വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി.  ജനുവരി മുതല്‍ ...
love jihad law comes into effect in mp
India

ലവ് ജിഹാദ് നിയമം മധ്യപ്രദേശിൽ നിലവിൽ വന്നു. | Love Jihad law comes into effect in MP

സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെത്തുടർന്ന് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ ഓർഡിനൻസ് 2020, ഒരു നിയമമായി പ്രാബല്യത്തിൽ ...

Comments are closed.