HomeNewsIndiaആരാധകർക്ക് ഏത് പാർട്ടിയിലും ചേരാം

ആരാധകർക്ക് ഏത് പാർട്ടിയിലും ചേരാം

- Advertisement -spot_img

ആരാധകർക്ക് ഏതു പാർട്ടിയിലും ചേരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു രജനികാന്ത് മക്കൾ മൺഡ്‌റം. രാഷ്‌ട്രീയകക്ഷി രൂപീകരണത്തിൽ നിന്നു രജനി പിന്മാറിയതിനെത്തുടർന്ന് നിരാശരായ ആരാധകരിൽ ഒരു സംഘം ഡിഎംകെയിൽ ചേർന്നതിനെത്തുടർന്നാണ് രജനി മക്കൺ മൺഡ്‌റത്തിന്‍റെ വിശദീകരണം. രജനി ബിജെപിയെ പിന്തുണയ്ക്കുന്നില്ലെന്നതിന്‍റെ സൂചനയായാണ് പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ഡിസംബർ 31ന് പാർട്ടി രൂപീകരണത്തിന്‍റെ തീയതി പ്രഖ്യാപിക്കാനിരുന്ന രജനി അവസാന നിമിഷമാണ് ആരാധകരെ നിരാശയിലാക്കി പിന്മാറിയത്. പാർട്ടി രൂപീകരണത്തിൽ നിന്നു രജനി പിന്മാറിയതോടെ അദ്ദേഹം ബിജെപിയെ പിന്തുണച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.

Also Read | മിഡിലീസ്റ്റിലെ വ്യവസായ പ്രമുഖരിൽ 15 ൽ പത്തും മലയാളികൾ

എന്നാൽ, ഏതു പാർട്ടിയിൽ ചേർന്നാലും രജനി ആരാധകരാണെന്നതു മറക്കരുതെന്നും മൺഡ്‌റം പ്രസ്താവനയിൽ പറഞ്ഞു. എഴുപതുകാരനായ തന്‍റെ ആരോഗ്യസ്ഥിതി മുൻനിർത്തിയാണു പിന്മാറ്റമെന്നു വിശദീകരിച്ചിരുന്നു അദ്ദേഹം. എന്നാൽ, നിരാശരായ ആരാധകർ വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിനു പിന്നാലെയാണ് ഒരു സംഘം ഡിഎംകെയിൽ ചേർന്നത്.

News Summary: Rajinikanth Fans are Free To Join in any Party. Team Rajinikanth As Some Members Move To DMK. Read more News Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam  | Sports News Malayalam.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img