HomeNewsIndiaജിയോ കർഷകർക്ക് എതിരെ പ്രവർത്തിക്കുന്നു; പരാതിയുമായി ജിയോ

ജിയോ കർഷകർക്ക് എതിരെ പ്രവർത്തിക്കുന്നു; പരാതിയുമായി ജിയോ



കമ്പനിക്കെതിരായ കർഷകരുടെ രോഷം വർധിപ്പിക്കാനും അവരുടെ ഉപഭോക്തൃ അടിത്തറ വളർത്താനും എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ, ഐഡിയ എന്നീ കമ്പനികൾ അനീതിപരമായ വിപണന രീതികളാണ് ഉപയോഗിക്കുന്നതെന്ന് റിലയൻസ് ജിയോ ആരോപിക്കുന്നു.

“പോർട്ട് ഇൻ നമ്പറുകളിൽ തുച്ഛമായ നേട്ടങ്ങൾക്ക് വേണ്ടി ഈ സേവനദാതാക്കൾ മനപൂർവ്വം റിലയൻസ് ജിയോ കർഷകർക്ക് എതിരാണെന്ന് ചിത്രീകരിച്ച്, അവർ കർഷക സൗഹൃദമെന്ന് സ്വയം വിശേഷിപ്പിക്കുകയാണ്”. കഴിഞ്ഞയാഴ്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സെക്രട്ടറി എസ് കെ ഗുപ്തയ്ക്ക് നൽകിയ പരാതിയിൽ ജിയോ ആരോപിക്കുന്നു. ടെലികോം കമ്പനികളുടെ നടപടികൾ താരിഫ് പരസ്യ തത്വങ്ങളുടെയും ട്രായ് ഓർഡറുകളുടെയും ലംഘനമാണെന്നും ജിയോ വാദിക്കുന്നു.

Also Read | ജിയോ 5G 2021 ൽ എത്തും; നാലാമത്തെ വ്യാവസായിക വിപ്ലവം എന്ന് അംബാനി



ജിയോയുടെ ആരോപണങ്ങളോട് വോഡഫോൺ ഐഡിയ ഉടൻ പ്രതികരിച്ചില്ലെങ്കിലും എയർടെൽ പരാതിയെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കുകയും അത് നിരസിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

രണ്ടാഴ്ചയായി കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷക യൂണിയനുകൾ കഴിഞ്ഞ ആഴ്ച ജിയോ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും സോഷ്യൽ മീഡിയയിൽ പ്രചാരത്തിലുണ്ടായിരുന്നു.

Summary: Reliance Jio has accused rival companies Bharti Airtel and Vodafone Idea of unethical marketing practices. These service providers are intentionally defaming Reliance Jio by depicting it as against the farmers.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -