HomeNewsIndiaഡൽഹി കോളേജ് ഓഫ് എഞ്ചിനീറിങ് എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്കോടെ വിജയം, നാഷണൽ ഒളിമ്പ്യാഡ്....

ഡൽഹി കോളേജ് ഓഫ് എഞ്ചിനീറിങ് എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്കോടെ വിജയം, നാഷണൽ ഒളിമ്പ്യാഡ്….



മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡിനെ മാത്രമല്ല, രാജ്യത്തെ സിനിമ, കായിക, രാഷ്ട്രീയ മേഖലയിൽ എല്ലാം ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. 2013 ൽ ബോളിവുഡിലേക്ക് എത്തിയ സുശാന്ത് സിനിമയിലും ജീവിതത്തിലും ധാരാളം വിജയങ്ങൾ കൊയ്ത നായകൻ ആയിരുന്നു.

ഡൽഹി കോളേജ് ഓഫ് എഞ്ചിനീറിങ് എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്കോടെ വിജയം. അഭിനയിക്കാൻ വേണ്ടി ബാച്ചിലർ ഓഫ് എഞ്ചിനീയറിംങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു, ഫിസിക്സിൽ നാഷണൽ ഒളിമ്പ്യാഡ് വിജയി, ധാരാളം പ്രശംസകൾ നേടിയ ആദ്യ സിനിമ, എം.എസ്. ധോണിയിലെ അഭിനയത്തിന് ബെസ്റ്റ് ആക്ടർ നോമിനേഷൻ. ഉടുവിൽ ദുരൂഹതകൾ ബാക്കിയാക്കി വിയോഗം.

Also Read > ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത് ആത്മഹത്യ ചെയ്തു



ബിഹാർ പറ്റ്ന സ്വദേശിയായ രാജ്‌പുത് 2002 ലെ അമ്മയുടെ വിയോഗത്തോടെയാണ് ഡൽഹിയിലേക്ക് താമസം മാറുന്നത്. അവിടെ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലത്താണ് സുഹൃത്തുക്കളിൽ നിന്നും അഭിനയം എന്ന ചിന്തയിലേക്ക് എത്തുന്നത്.

സുഹൃത്തുക്കളോടൊപ്പം ഡാൻസ് പഠിക്കാൻ പോയ സുശാന്ത് 2005 ലെ ഫിലിം ഫെയർ അവാർഡിലും, 2006 ൽ ഓസ്‌ട്രേലിയയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് ഉത്‌ഘാടന ചടങ്ങിലും ഡാൻസ് കളിക്കുവാൻ അവസരം കിട്ടി. തുടർന്ന് പഠനം ഉപേക്ഷിച്ച് ഇത് തൻറെ കരിയർ ആയി തെരഞ്ഞെടുക്കുകയായിരുന്നു.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് സുശാന്തിൻറെ വിയോഗത്തിൽ അനുശോചനവും ഞെട്ടലും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയാണ്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ മോദിയും അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ്.

Ead51DFUYAAWg39 1
Courtesy Hidustantimes

“സുശാന്ത് സിങ് രാജ്പുത്, വളരെ കഴിവുള്ള ഒരു യുവ നടൻ വളരെ വേഗത്തിൽ പോയി, ടിവിയിലും സിനിമയിലും അദ്ദേഹം അതിശയിപ്പിച്ചു. എന്റർടൈൻമെന്റ് ലോകത്തിലേക്ക് അദ്ദേഹം ഉയർന്ന് വന്ന രീതി ഓരോരുത്തർക്കും പ്രചോദനം നൽകും, മറക്കാനാകാത്ത ധാരാളം അഭിനയമുഹൂർത്തങ്ങൾ ബാക്കിയാക്കിയിട്ടാണ് അദ്ദേഹം കടന്നു പോയത്. അദ്ദേഹം വിയോഗം ഞെട്ടൽ ഉണ്ടാക്കി. എന്റെ ചിന്തകളിൽ അദ്ദേഹത്തിന്റെ കുടുംബവും, ആരാധകരും ഉണ്ട്, ഓം ശാന്തി” ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

മറ്റ് പ്രമുഖരുടെ ട്വീറ്റുകൾ:

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -