HomeNewsIndiaകൊറോണ വ്യാപനം: തമിഴ്‌നാട്ടിൽ 4 ജില്ലകളിൽ വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗൺ

കൊറോണ വ്യാപനം: തമിഴ്‌നാട്ടിൽ 4 ജില്ലകളിൽ വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗൺ

- Advertisement -spot_img

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

കൊറോണ വൈറസ് ഏറ്റവും മോശമായി ബാധിച്ച നാല് ജില്ലകളിൽ ആണ് തമിഴ്‌നാട് സർക്കാർ തിങ്കളാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂൺ 19 മുതൽ 30 വരെയാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ.

അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും യാത്രാനുമതിയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നല്‍കിയ ശുപാര്‍ശപ്രകാരമാണ് തീരുമാനം.

വൈറസ് പടര്‍ന്നു പിടിക്കുന്ന ചെന്നൈ നഗരത്തില്‍ രോഗം സ്ഥിരീകരിച്ച 277 പേരെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പരിശോധന സമയത്ത് തെറ്റായ വിവരം നല്‍കിയ ഇവരെ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ പൊലീസ് സഹായം തേടിയിരിക്കുകയാണ്.

അതേസമയം, തിങ്കളാഴ്ച തുടർച്ചയായ മൂന്നാം ദിവസവും 11,000 പുതിയ കോവിഡ് -19 കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 3.32 ലക്ഷമായി ഉയർന്നു. മരണസംഖ്യ 9,520 ആയി ഉയർന്നു. 325 പേർ ആണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്.

അതേസമയം, ദില്ലിയില്‍ ഒരു ദിവസം 18000 കൊവിഡ് ടെസ്റ്റ് നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം. ദില്ലിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img