HomeNewsIndiaകാർഷിക ബില്ലുകൾക്കെതിരെ കർഷകർ പ്രതിഷേധിക്കുന്നത് എന്തുകൊണ്ട്

കാർഷിക ബില്ലുകൾക്കെതിരെ കർഷകർ പ്രതിഷേധിക്കുന്നത് എന്തുകൊണ്ട്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതും വിളകള്‍ക്ക് മികച്ച വില ഉറപ്പു നല്‍കുന്നതുമാണ് പുതിയ കാര്‍ഷിക ബില്ലുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പക്ഷെ എന്തുകൊണ്ടാണ് രാജ്യത്തുടനീളം കർഷകർ പ്രതിഷേധിക്കുന്നത്. 3 ബില്ലുകൾക്ക് എതിരെ ആണ് ഈ സമരങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.

കാര്‍ഷിക വിള വിപണന വാണിജ്യ ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക കരാര്‍ 2020 എന്നിവയാണ് കേന്ദ്രം ലോക്സഭയിൽ ഒരുമിച്ച് അവതരിപ്പിച്ചത്. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകള്‍. ഈ വര്‍ഷം ഇതേ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് ഓര്‍ഡിനൻസുകള്‍ക്ക് പകരമാണ് പുതിയ ബില്ലുകള്‍.

ഉത്പാദനം മെച്ചപ്പെടുത്താൻ കൂടുതൽ മാര്‍ഗങ്ങള്‍ സ്വീകരിക്കാനോ വിളകള്‍ക്ക് മികച്ച വില ലഭിക്കാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കര്‍ഷകരെ ഈ ബിൽ സഹായിക്കും, എന്നിവയാണ് കേന്ദ്ര അവകാശപ്പെടുന്ന കാര്യങ്ങൾ.കാര്‍ഷികവിളകള്‍ വിൽക്കാനുള്ള ചന്തകൾക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകള്‍ വിൽക്കാൻ സ്വാതന്ത്ര്യം നല്‍കുന്നതാണ് കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020. കര്‍ഷകര്‍ക്ക് വിളകള്‍ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറിൽ ഏര്‍പ്പെടാൻ സ്വാതന്ത്ര്യം നല്‍കുന്നതാണ് രണ്ടാമത്തെ ബിൽ.

പിന്നെ എന്തുകൊണ്ടാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം ?

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (FCI) സംഭരിക്കുകയും അവ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുകയുമായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. എന്നാൽ പുതിയ ബില്ലുകളുടെ വരവോടെ ഈ സംവിധാനം അവസാനിക്കും.

ആർക്കും എവിടെയും വില നിയന്ത്രണങ്ങൾ ഇല്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയും. താങ്ങുവില ഉറപ്പുനൽകി ഉൽപ്പന്നങ്ങൾ സംഭരിക്കുന്ന രീതിയിൽ നിന്നും കൃഷി ആരംഭിക്കുമ്പോൾ തന്നെ വിളകൾ വില പറഞ്ഞു വാങ്ങുവാൻ കോർപൊറേറ്റുകൾക്ക് കഴിയും. സർക്കാർ ഇടപെടൽ ഇല്ലാതാകുന്നതോടെ ഇവർ കാർഷിക മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കും.

ആവശ്യ സാധന നിയന്ത്രണ നിയമം എടുത്തു കളയുന്നത് കൊണ്ട് നിലവിൽ ആർക്കും ഒരു നിശ്ചിത പരിധിക്ക് മുകളിൽ അവശ്യ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ രാജ്യത്ത് അവകാശമില്ല. ആ നിയന്ത്രണം ഇല്ലാതാകുന്നതോടെ ആർക്കും കാർഷിക ഭക്ഷ്യ സാധനങ്ങൾ എത്ര വേണമെങ്കിലും വാങ്ങാൻ സാധിക്കും. അതിലൂടെ കുറഞ്ഞ തുകയ്ക്ക് രാജ്യത്തെ കാർഷിക വിളകൾ മോർ, റിലയൻസ് പോലെയുള്ള വമ്പന്മാർ മൊത്തമായി വാങ്ങി അവശ്യ സാധനങ്ങളുടെ ലഭ്യത കുറക്കുന്നു.

വിപണിയിൽ കാർഷിക വിളകൾ സുലഭമായി ലഭിക്കാതെ വരുമ്പോൾ വിലക്കയറ്റം ഉണ്ടാകുകയും ചെയ്യുന്നു. ഈ സമയം മികച്ച ഓഫറുകൾ നൽകി കാർഷിക ഉത്പന്നങ്ങൾ വാങ്ങുവാൻ ജനങ്ങളെ അവരിലേക്ക് ആകർഷിച്ച് ഒടുവിൽ ഇപ്പോഴുള്ള ഇടത്തരം കച്ചവടക്കാർ ഇല്ലാതാകുന്നതോടെ, കുറഞ്ഞ വിലക്ക് കർഷകരിൽ നിന്നും വിളകൾ സ്വന്തമാക്കി കൂടിയ വിലക്ക് ജനങ്ങൾ വാങ്ങേണ്ട അവസ്ഥയിൽ എത്തും.

കോൺട്രാക്ട് ഫാമിംഗ് അംഗീകരിക്കലാണ് മറ്റൊരു നിയമം. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ കരാർ കൃഷിക്കാരായി കർഷകർ മാറും. ഇവർ പറയുന്ന വിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ ഉല്പാദിപ്പിച്ച് കൊടുക്കാൻ കർഷകർ തയ്യാറാകണം.

തുടക്കത്തിൽ ഇത് നല്ലതായി തോന്നുമെങ്കിലും ഈ നിയമങ്ങൾ നടപ്പിലാകുന്നതോടെ രാജ്യമാകെ ഭക്ഷ്യോത്പാദനം തകരും. താങ്ങുവില നൽകി സംഭരിക്കാനോ, വിപണിയിൽ ഇടപെടാനോ സർക്കാരിന് കഴിയാതെ വരും. കോർപറേറ്റുകൾ നിശ്ചയിക്കുന്ന വിലക്ക് സാധങ്ങൾ വാങ്ങേണ്ട അവസ്ഥ വരും. കർഷകർ കോർപറേറ്റുകളുടെ തൊഴിലാളികളായി മാറും. പഴയ ജന്മിത്വം വീണ്ടും തിരിച്ചുവരും.

ഈ ബില്ലിനെ എന്തിന് എതിർക്കണം ഇത് നല്ലതല്ലേ ?

ഇന്ത്യയിൽ മത്സ്യങ്ങൾ കടലിൽ വെച്ച് തന്നെ ലേലം ചെയ്ത് കരയിൽ എത്തിക്കുന്ന സംവിധാനം ഉണ്ട്. കരയിൽ കൊണ്ട് വരുന്ന മത്സ്യങ്ങൾ നിയന്ത്രണങ്ങൾ ഇല്ലാതെ മുഴുവനായും വില പറഞ്ഞു വാങ്ങുവാനും നിയന്ത്രണങ്ങൾ ഇല്ലാതെ സംഭരിക്കുവാനും കഴിയും. അതുകൊണ്ട് തന്നെ ചെറിയ മത്സ്യങ്ങൾ മാത്രമാണ് നമുക്ക് ഇവിടെ ലഭിച്ചിരുന്നത്. മറ്റ് മത്സ്യങ്ങൾ കൂടിയ വിലക്ക് വൻകിട കമ്പനികളിൽ നിന്നും വാങ്ങണം അല്ലെങ്കിൽ അവ കാണണം എങ്കിൽ വലിയ ഹോട്ടലുകളിൽ പോകണം.

ലോക്ക് ഡൗൺ ആയതോടെ മത്സ്യകയറ്റുമതി നിലച്ചു ആ സമയത്ത് എല്ലാ മത്സ്യങ്ങളും സുലഭമായി ലഭിച്ചു, മാത്രമല്ല 6 മാസത്തോളം പഴക്കമുള്ള മത്സ്യങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ലോകം സാധാരണ അവസ്ഥയിലേക്ക് മടങ്ങിത്തുടങ്ങുമ്പോൾ മത്സ്യത്തിന്റെ ലഭ്യത കുറയുന്നു. വില കൂടുകയും ചെയ്യുന്നു. കാർഷിക നിയമം നടപ്പിലായാൽ ഇതേ അവസ്ഥ ആയിരിക്കും രാജ്യത്ത് ഉണ്ടാകുന്നത്. അത് കർഷകരെക്കാൾ കൂടുതൽ ബാധിക്കുന്നത് ഉപഭോക്താക്കളെ ആയിരിക്കും.

News Summary: What is new farm laws 2020. Why are thousands of farmers protesting ?. Many farmers fear that they stand to lose more than they could gain from the new regulations.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -