HomeNewsKeralaബിപിഎൽ കുടുംബങ്ങൾക്ക് മെയ് 14 മുതൽ 1000 രൂപ വീതം ലഭിക്കും

ബിപിഎൽ കുടുംബങ്ങൾക്ക് മെയ് 14 മുതൽ 1000 രൂപ വീതം ലഭിക്കും

bpl card family in kerala


തിരുവനന്തപുരം: സംസ്ഥാനത്ത് ബിപിഎൽ കുടുംബങ്ങൾക്ക് മെയ് 14 മുതൽ 1000 രൂപ വീതം വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ലഭിക്കുന്ന 147 കോടി രൂപ ഇതിനായി വിനിയോഗിക്കും സാമൂഹ്യസുരക്ഷാ പെന്‍ഷനോ, ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ക്കു നല്‍കിയ 1000 രൂപയോ ലഭിക്കാത്ത എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും നല്‍കുന്ന ധനസഹായമാണ്.

Also Read | 18 കാരൻറെ സ്റ്റാർട്ടപ്പ് സംരംഭത്തിൽ പണം നിക്ഷേപിച്ച് രത്തൻ ടാറ്റ



ക്ഷേമ പെൻഷൻ ലഭിച്ചവരുടെ ആധാർ നമ്പർ ഒത്തുനോക്കി നോക്കി അവരുടെ പേരുകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സാമൂഹിക പെൻഷൻ ലഭിച്ച ഏകദേശം അഞ്ച് ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ലഭ്യമല്ല.

അതിനാൽ ഈ 14.8 ലക്ഷം പേരിൽ അനർഹരും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വീടിനടുത്തുള്ള സഹകരണസംഘങ്ങൾ വഴിയാകും ഈ പണം ലഭ്യമാക്കുക.

ഈ പണം കൈപ്പറ്റുന്നതിനുമുൻപ് ആധാർ നമ്പറും, ബാങ്ക് അക്കൗണ്ട് നമ്പറും രേഖപ്പെടുത്തണം മാത്രമല്ല ഭാവിയിൽ സാമ്പത്തിക സഹായങ്ങൾ ഈ അക്കൗണ്ട് വഴി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള അനുവാദം നൽകണം.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -