HomeNewsKeralaസംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

coronavirus latest update news pinarayi vijayan


തിരുവനന്തപുരം: ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട് 5 , മലപ്പുറം 4, ആലപ്പുഴ 2, കോഴിക്കോട് 2, കൊല്ലം 1, പാലക്കാട് 1, കാസർകോട് 1എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ. ഇന്ന് കൊറോണ ബാധിച്ചവരിൽ 7 പേർ വിദേശത്ത് നിന്നും വന്നവരും 4 പേർ തമിഴ്‌നാട്ടിൽ നിന്നും, 2 പേർ മുംബൈയിൽ നിന്നും വന്നവരുമാണ്.

ഇപ്പോൾ 80 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളത്. 48,825 പേർ ഇപ്പോൾ നിരീക്ഷണത്തിൽ ഉണ്ട്. ഇന്ന് 122 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയനാട് ജില്ലയിൽ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്, 19 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -