HomeNewsKeralaകോവിഡിനെ തോൽപ്പിക്കുന്ന കേരളം; ചികിത്സയിൽ ആയിരുന്ന ആരോഗ്യ പ്രവർത്തകർക്കെല്ലാം രോഗമുക്തി.

കോവിഡിനെ തോൽപ്പിക്കുന്ന കേരളം; ചികിത്സയിൽ ആയിരുന്ന ആരോഗ്യ പ്രവർത്തകർക്കെല്ലാം രോഗമുക്തി.

covi 19 kerala


ഇന്ത്യയിലും, ലോകം മുഴുവനും കോവിഡ് മഹാമാരി നിരവധി ആരോഗ്യ പ്രവർത്തകരുടെ ജീവൻ അപഹരിച്ചു. ഇന്നും മഹാരാഷ്ട്രയിൽ കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ ഉൾപ്പെടെ ഉള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിൽ 100 അധികം ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കേരളത്തിൽ വളരെ മുൻകരുതലോടെയാണ് ആരോഗ്യ പ്രവർത്തകർ പവർത്തിച്ചുകൊണ്ടിരുന്നത്. എന്നിട്ടും 3 പേർക്ക് കോവിഡ് ബാധിക്കുകയും ഒരാൾ ചികിത്സ കഴിഞ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

ഒടുവിൽ 2 ആരോഗ്യ പ്രവർത്തകർ ആണ് ചികിത്സയിൽ ഉണ്ടായിരുന്നത്. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന 2 പേർക്കും രോഗം ഭേദമായതോടെ എല്ലാ ആരോഗ്യ പ്രവർത്തകരും രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.



ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് അഴിയൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനോടൊപ്പം ജോലി ചെയ്തിരുന്ന വ്യക്തിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇയാൾക്കും രോഗം പകർന്നത്. കോഴിക്കോട് ജില്ലയിൽ 19 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതിൽ 10 പേർ ഇപ്പോഴും ചികിത്സയിൽ ഉണ്ട്.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -