HomeNewsKerala7 വർഷത്തെ പ്രണയം; 101 പവൻ തന്നാൽ വിവാഹം ചെയ്യാം, അർച്ചനയുടെ..| Archana Suicide

7 വർഷത്തെ പ്രണയം; 101 പവൻ തന്നാൽ വിവാഹം ചെയ്യാം, അർച്ചനയുടെ..| Archana Suicide



Archana Suicide after boyfriend cheated at Kayamkulam | കൊട്ടിയത്ത് വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ വഞ്ചിച്ചതില്‍ മനംനൊന്ത് റംസിയെന്ന ( Ramsi ) പെണ്‍കുട്ടി ജീവനൊടുക്കിയതിനു പിന്നാലെ, വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറിയതോടെ കായംകുളം സ്വദേശി അർച്ചന ആത്മഹത്യ ചെയ്തു.

കായംകുളം പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനിയുമായ അര്‍ച്ചന (21) ആണ് മരിച്ചത്. യുവാവിന്റെ വീട്ടില്‍ മറ്റൊരു വിവാഹത്തിന്റെ നിശ്ചയ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി വാട്‌സാപ്പില്‍ മരിക്കുകയാണെന്ന സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടി പ്രണയം സംബന്ധിച്ച് സുഹൃത്തിനോടു സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്.

അര്‍ച്ചന സ്‌കൂളില്‍ പഠിക്കുമ്പോഴാണു സ്‌കൂളിനു സമീപത്തു താമസിച്ചിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. പെണ്‍കുട്ടി പ്ലസ്ടു കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ഥനയുമായി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. ഇനിയും പഠിപ്പിക്കണം എന്നും അതിന് ശേഷം കല്യാണം ആലോചിക്കാമെന്നും വീട്ടുകാർ പറഞ്ഞു.



ഇതിനിടെ വിദേശത്ത് പോയ ഇയാൾ സാമ്പത്തികമായി മെച്ചപ്പെട്ടതോടെ പെണ്‍കുട്ടിയെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്ന് വീട്ടുകാർ പറയുന്നു. യുവാവിന്റെ മാതാപിതാക്കള്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നു വാശിപിടിച്ചതാണ് യുവാവിന്റെ പിന്‍മാറ്റത്തിനു കാരണമെന്നും ഇവര്‍ പറയുന്നു.

ഏഴുമാസം മുമ്പ്, യുവാവും കുടുംബവും വിവാഹാലോചനയുമായി വീട്ടിലെത്തിയിരുന്നു. 100 പവൻ സ്വർണം സ്ത്രീധനമായി നൽകണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഞങ്ങൾക്ക് അത്രയധികം നൽകാൻ കഴിയില്ലെന്നും 30 പവൻ സ്വർണ്ണം നൽകാം എന്ന് പറഞ്ഞപ്പോൾ തന്റെ സഹോദരിയെ 101 പവൻ സ്വർണ്ണവും കാറും കൊടുത്താണ് വിവാഹം കഴിപ്പിച്ചതെന്നും തനിക്കും അത്രയും വേണമെന്ന് ആവശ്യപ്പെട്ടു.

Also Read | റംസിയുടെ നായകൻ വില്ലനായപ്പോൾ പൊലിഞ്ഞത് ഒരു…

പെൺകുട്ടി വിവാഹകാര്യം സംസാരിച്ചപ്പോൾ സ്ത്രീധനം എത്ര നൽകാൻ കഴിയുമെന്നായി, 30 പവൻ സ്വർണ്ണം നൽകാം എന്ന് പറഞ്ഞപ്പോൾ തന്റെ സഹോദരിയെ 101 പവൻ സ്വർണ്ണവും കാറും കൊടുത്താണ് വിവാഹം കഴിപ്പിച്ചതെന്നും തനിക്കും അത്രയും വേണമെന്ന് ആവശ്യപ്പെട്ടു. അത്രയും കൊടുക്കാൻ ആ കുടുംബത്തിന് കഴിയാതെ വന്നതോടെ യുവാവ് വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നു.

ഏതാനും ആഴ്ചകൾക്കുമുമ്പ്, അയാളുടെ കല്യാണം മറ്റൊരു പെൺകുട്ടിയുമായി നിശ്ചയിച്ചിട്ടുണ്ടെന്ന് പെൺകുട്ടി അറിഞ്ഞു, കല്യാണം നിശ്ചയിച്ച പെൺകുട്ടി കോളേജിലെ അർച്ചനയുടെ ജൂനിയറും ആയിരുന്നു. വെള്ളിയാഴ്ച, വിവാഹ നിശ്ചയത്തിൻറെ ചിത്രം ആരോ അവൾക്ക് അയച്ചു. ഇതോടെ താന്‍ മരിക്കാന്‍ പോകുന്നതായി വെള്ളിയാഴ്ച യുവാവിനു പെണ്‍കുട്ടി വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. സന്ദേശം യുവാവ് കണ്ടെന്ന് ഉറപ്പു വരുത്തി മെസേജ് ഡലീറ്റ് ചെയ്തു. തുടര്‍ന്ന് ഒതളങ്ങ എന്ന വിഷക്കായ കഴിച്ചു.

ഇതിനിടെ യുവാവ് തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിവരം അറിയിച്ചു സ്ഥലത്തെത്തിയപ്പോഴേയ്ക്കു പെണ്‍കുട്ടി അവശ നിലയില്‍ ആയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ യുവാവ് സ്ഥലത്തുനിന്ന് മുങ്ങിയിരിക്കുകയാണ്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Archana Suicide after boyfriend cheated at Kayamkulam. On Friday, Arattupuzha native Archana died after consuming poison

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -