HomeNewsKeralaഭാഗ്യലക്ഷ്മിയും ദിയയും ചെയ്തത് ശരിയോ ?

ഭാഗ്യലക്ഷ്മിയും ദിയയും ചെയ്തത് ശരിയോ ?Bhagyalakshmi Diya Sana Attacking a Man | കേരളത്തിലെ ഫെമിനിസ്റ്റുകളെ അവഹേളിക്കുന്ന വീഡിയോ പുറത്തുവിട്ടതിന് മലയാള ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, ട്രാൻസ് ആക്ടിവിസ്റ്റ് ദിയ സനയും വിജയകുമാർ എന്നയാളെ അടിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാകുന്നു. തിരുവനന്തപുരത്തെ ഗാന്ധാരി അമ്മൻ കോവിലിനടുത്തുള്ള ഇയാളുടെ ഓഫീസിൽ എത്തിയാണ് ഇരുവരും മർദിക്കുകയും, ചീത്തവിളിക്കുകയും ചെയ്തത്. മാത്രമല്ല ഈ ദൃശ്യങ്ങൾ ദിയ സനയുടെ ഫേസ്‌ബുക്ക് പേജിലൂടെ ലൈവ് ചെയ്യുകയും ചെയ്തു.

വിജയ് പി നായർ “ഇന്ത്യയിലെ ഫെമിനിസ്റ്റുകൾ, പ്രത്യേകിച്ച് കേരളത്തിലെ ഫെമിനിസ്റ്റുക, എന്തുകൊണ്ടാണ് അടിവസ്ത്രം ധരിക്കാത്തത്” എന്ന പേരിൽ ഒരു വീഡിയോ യൂടൂബിൽ പുറത്തിറക്കി, ആ വീഡിയോയിൽ മുതിർന്ന കവിയും ആക്ടിവിസ്റ്റുമായ സുഗതകുമാരി ടീച്ചർ മുതൽ തൃപ്തി ദേശായി, ബിന്ദു അമ്മിനി, റെഹാന ഫാത്തിമ എന്നിവരടക്കം നിരവധി പേരെക്കുറിച്ച് അധിക്ഷേപകരവും അപകീർത്തികരവുമായ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിൽ പബ്ലിഷ് ചെയ്ത വീഡിയോ ഇതിനോടകം 3 ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പേരെടുത്ത് പറയാതെ അധിക്ഷേപിച്ചു എന്ന് ഭാഗ്യലക്ഷ്മിയും പറയുന്നു. ഇതിനെത്തുടർന്ന് അയാളുടെ ഓഫീസിൽ പോയി ഗുണ്ടാസംഘങ്ങളെ പോലെയാണ് ഇരുവരും പെരുമാറിയത്. മറ്റുള്ളവർക്ക് മാതൃകകാട്ടി നിയമപരമായി നേരിടേണ്ട ഒരു കാര്യത്തെ ഭാഗ്യലക്ഷ്മിയെ പോലെയുള്ളവർ ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്.നിരവധി സംഭവങ്ങൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം സ്ത്രീകൾക്ക് നേരെ കേരളത്തിൽ നടന്നത്. ആംബുലൻസ് ഡ്രൈവറുടെ പീഡനം, ഉദ്യോഗസ്ഥന്റെ പീഡനം, റംസിയുടെ ആത്മഹത്യ, പാലത്തായി പീഡനം. അങ്ങനെ നിരവധി സംഭങ്ങൾ കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ ഉണ്ടായി.

Bhagyalakshmi Diya Sana Attacking a Man: Watch

Bhagya Lakshmi Diya Sana Attacking a Man for Derogating Video on Youtube

എന്നാൽ അതിലൊന്നും പ്രതികരിക്കാത്തവർ, ഇപ്പോൾ കേരളത്തിലെ സ്ത്രീകളെ അപമാനിച്ചു എന്ന രീതിയിൽ ആണ് ആക്രമിക്കുന്നത്. ഇവരെ ചുറ്റിപറ്റി സംഭവങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം അതിനെ ഉയർത്തികൊണ്ട് വരികയും അത് കേരളത്തിലെ സ്ത്രീകളെ മുഴുവൻ അപമാനിച്ചു എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സ്ത്രീകൾ അപമാനിക്കപ്പെടുമ്പോൾ എല്ലാം ഇവർ മൗനം പാലിക്കുകയും ചെയ്യുന്നു.

മാത്രമല്ല കേരളത്തിലെ സ്ത്രീകളുടെ പേര് പറഞ്ഞുകൊണ്ട് അങ്ങേയറ്റം മോശമായ തെറികൾ വിളിച്ച ഇവർ കേരളത്തിലെ സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്തത്. ഫെമിനിസം എന്നാൽ തെറി വിളിക്കുക, കുറച്ചു പുരുഷന്മാർ ചെയ്യുന്ന കുറ്റത്തിന് പുരുഷന്മാരെ മുഴുവൻ അടച്ചാക്ഷേപിക്കുക, പൊതു സമൂഹത്തിൽ ആക്ടിവിസ്റ്റ് എന്ന പേരിൽ എന്തും ചെയ്യുക, പുരുഷന്മാർക്കെതിരെ വിദ്വേഷപരമായ സന്ദേശങ്ങൾ നൽകുക തുടങ്ങിയവയാണ് കഴിഞ്ഞ കുറച്ചുകാലങ്ങളിലായി കേരളത്തിൽ കണ്ട് വരുന്നത്. ഇപ്പോഴേ ഇതിനെ നിയമപരമായി നിയന്ത്രിച്ചില്ല എങ്കിൽ, കൊലപാതകവും, പീഡനവും പോലെ സ്ത്രീകളുടെ ഒരു പുതിയ കുറ്റകൃത്യം കൂടിയായിരിക്കും കേരളം ഇനി നേരിടേണ്ടി വരിക.

സോഷ്യൽ മീഡിയയിലൂടെ നിരവധിപേർ ഇവരുടെ പ്രവർത്തിയെ എതിർത്ത് കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലെ സ്ത്രീകൾ അപമാനിക്കപ്പെട്ടപ്പോൾ ഒന്നും മിണ്ടാത്തവർ ഇപ്പോൾ സ്ത്രീകളെ കൂട്ട് പിടിച്ചുവരുന്നു എന്നാണ് കൂടുതൽ പേരുടെയും വിമർശനം. വിജയകുമാർ ചെയ്തത് അങ്ങേയറ്റം അപമാനകരവും, നിയമപരമായി ശിക്ഷിക്കപ്പെടേണ്ടതുമായ കാര്യമാണ്, എന്നാൽ നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലാതിരിക്കെ സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ട് ആക്രമിച്ച ഇവർക്കെതിരെ നടപടി എന്തെങ്കിലും ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം.

https://www.facebook.com/diya.sana.7/videos/1850388018433991/
Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -