HomeNewsKeralaകേരളത്തിൻറെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്ത

കേരളത്തിൻറെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്ത

biswas mehta ias becomes keralas second chief secretary from other state


തിരുവനന്തപുരം: കേരളത്തിൻറെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്ത ചുമതലയേറ്റു. സംസ്ഥാനത്തിൻറെ 45 മത്തെ ചീഫ് സെക്രട്ടറിയാണ് ബിശ്വാസ് മേത്ത. മേയ് 31ന്​ ഇപ്പോഴത്തെ ചീഫ്​ സെക്രട്ടറി ടോം ജോസ്​ വിരമിക്കുന്ന പശ്ചാത്തലത്തിൽ​ ആണ് പുതിയ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം തെരഞ്ഞെടുത്തത്. നിലവിൽ ആഭ്യന്തര – വിജിലൻസ് സെക്രട്ടറിയാണ് ബിശ്വാസ് മേത്ത.

1986 ഐ.എ.എസ് ബാച്ച് കാരനായ ബിശ്വാസ് മേത്ത രാജസ്ഥാനിലെ ദുംഗാപൂർ സ്വദേശിയാണ്. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് ഇതര സംസ്ഥാനക്കാരൻ ചീഫ് സെക്രട്ടറിയാവുന്നത്. 2016ല്‍ 2 മാസം ചീഫ് സെക്രട്ടറിയായിരുന്ന ഹരിയാന സ്വദേശി പി.കെ.മൊഹന്തിയായിരുന്നു ആദ്യമായി കേരളത്തിൽ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്ന ഇതര സംസ്ഥാനക്കാരൻ.

ചീഫ് സെക്രട്ടറി ടോം ജോസിനെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്പെഷ്യൽ ഓഫീസറായി നിയമിച്ചേക്കും.



Also Read | കാത്തിരിപ്പിന് വിരാമം; ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ

അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസിനെ അഭ്യന്തര-വിജിലൻസ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ തിരുവനന്തപുരം കളക്ടർ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവജ്യോത് സിംഗ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ. ഡോ വി വേണുവിനെ ആസൂത്രണബോർഡ് സെക്രട്ടറിയായി നിയമിച്ചു. വി ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ആലപ്പുഴ കളക്ടർ എം.അജ്ഞനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കാർഷികോത്പന്ന കമ്മീഷണറായി ഇഷിതാ റോയിയെ നിയമിച്ചു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -