HomeNewsKeralaകേരളത്തിൽ നാളെ കരിദിനം; സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

കേരളത്തിൽ നാളെ കരിദിനം; സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം



BJP To Observe as Black Day Tomorrow Across State | മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ച് ബിജെപി നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബിജെപിയും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. ജലീല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ന് രാവിലെ കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് എന്‍ഫോഴ്സ്മെന്റ് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തത്. രാവിലെ ഒന്‍പത് മണിമുതല്‍ 11 മണിവരെയായിരുന്നു ചോദ്യം ചെയ്യല്‍. പ്രാഥമികമായ ചോദ്യം ചെയ്യലാണ് നിലവില്‍ നടന്നതെന്നാണ് വിവരം. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതായി എന്‍ഫോഴ്സ്മെന്റ് മേധാവിയും അറിയിച്ചു. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -