- Advertisement -spot_img
HomeNewsKeralaബധിരയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം കോളേജ് അധ്യാപകൻ അറസ്റ്റിൽ

ബധിരയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം കോളേജ് അധ്യാപകൻ അറസ്റ്റിൽ

- Advertisement -spot_img

College Lecturer Arrested in Kozhikkode for Sexual Assault | ബധിരയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അധ്യാപകനെ അറസ്റ്റു ചെയ്തു. കോഴിക്കോട് ഫാറൂഖ് കോളേജിലെ അധ്യാപകനായിരുന്ന പുത്തനത്താണി വൈരങ്കോട് കമറുദ്ദീൻ പരപ്പിലിനെയാണ് (37) അറസ്റ്റുചെയ്തത്. കഴിഞ്ഞവർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കോളേജിലെ വിനോദയാത്രയ്ക്കിടെ – അപമര്യാദയായി പെരുമാറിയതായാണ് ഇന്റേണൽ കംപ്ലയിന്റ് സെല്ലിൽ – നൽകിയ പരാതിയിൽ വിദ്യാർഥിനി പറഞ്ഞിരുന്നത്. സീറ്റിൽ അടുത്തിരുന്ന അധ്യാപകൻ ലൈംഗികച്ചുവയോടെശരീരഭാഗങ്ങളിൽ സ്പർശിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് കോളേജിൽനിന്ന് അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തു. ഫറോക്ക് സ്റ്റേഷനിൽ പരാതിയെത്തിയതോടെ അധ്യാപകനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു.

Also Read | 7 വർഷത്തെ പ്രണയം; 101 പവൻ തന്നാൽ വിവാഹം ചെയ്യാം, അർച്ചനയുടെ..

കരുണ സ്പെഷ്യൽ സ്കൂളിന്റെ സഹായത്തോടെയാണ് പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തത്. ഭയം കാരണം 2019 ഡിസംബർ ആറിനുനടന്ന സംഭവം വിദ്യാർഥിനി ഫെബ്രുവരിയിലാണ് അറിയിച്ചത്. അധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img