- Advertisement -spot_img
HomeNewsKeralaസമൂഹവ്യാപന ആശങ്കഎറണാകുളത്തെ ചില പ്രദേശങ്ങൾ കൂടി അടച്ചു | Community spread alert in Ernakulam

സമൂഹവ്യാപന ആശങ്കഎറണാകുളത്തെ ചില പ്രദേശങ്ങൾ കൂടി അടച്ചു | Community spread alert in Ernakulam

- Advertisement -spot_img

Community spread alert in Ernakulam / എറണാകുളം ജില്ലയിലും സമൂഹവ്യാപന ആശങ്ക. തീവ്രവ്യാപന ക്ലസ്റ്ററുകൾക്ക് പുറമെ സമീപപ്രദേശങ്ങളിലും സമ്പർക്കരോഗ രോഗികളുടെ എണ്ണം വർദ്ധിച്ചു. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 656 പേർക്കാണ് സമ്പർക്കത്തിലൂടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.

ആലുവ, കീഴ്മാട്, ചെല്ലാനം എന്നീ പ്രദേശങ്ങളിൽ ആണ് സമ്പർക്ക രോഗികളുടെ എണ്ണം കൂടുതൽ. കഴിഞ്ഞ ദിവസം 51 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. 35 കേസുകൾ റിപ്പോർട്ട് ചെയ്ത കീഴ്മാടിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. വ്യാപന തീവ്രത കൂടുതൽ ഉള്ള പഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

ആലുവ നഗരസഭ, കീഴ്മാട് പഞ്ചായത്ത് എന്നിവയ്ക്ക് പുറമെ ആലങ്ങാട്, ചൂർണിക്കര, കരുമാല്ലൂർ പഞ്ചായത്തുകളും പൂർണമായും അടച്ചു. കൊച്ചി നഗരത്തിലെ പാലാരിവട്ടത്തും എളംകുളത്തും ഉറവിടമറിയാത്ത കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഈ സാഹചര്യത്തിൽ പരിശോധനകൾ പരമാവധി വർധിപ്പിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ചും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img