HomeNewsKeralaCoronavirus 16 Family Members Tested Positive | ഒരു കുടുംബത്തിലെ 16 പേർക്ക്​ കോവിഡ്;...

Coronavirus 16 Family Members Tested Positive | ഒരു കുടുംബത്തിലെ 16 പേർക്ക്​ കോവിഡ്; സമൂഹവ്യാപന ഭീതിയിൽ കായംകുളം



Coronavirus 16 Family Members Tested Positive / കായംകുളത്ത് ഒരു കുടുംബത്തിലെ 16 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗം സ്​ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്.​ സമ്പർക്കത്തിലൂടെയാണ്​ കൂടുതൽ പേരിലേക്ക്​ രോഗം പടർന്നത്​.

രോഗം സ്​ഥിരീകരിച്ചവരിൽ എട്ടും ഒമ്പതും മാസം പ്രായമായ രണ്ടു കുഞ്ഞുങ്ങളും ഉണ്ട്. വ്യാപാരിക്ക്​ എവിടെനിന്നാണ്​ രോഗം ബാധിച്ചതെന്ന്​ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇതോടെ കായംകുളം സമൂഹവ്യാപന ഭീഷണിയുടെ വക്കിലാണെന്ന്​​ ആരോഗ്യപ്രവർത്തകർ പറയുന്നു. വ്യാപാരിക്ക്​ രോഗം സ്​ഥിരീകരിച്ചതിന്​ പിന്നാലെ ഇയാളുമായി ബന്ധപ്പെട്ട 26 പേരുടെ സ്രവം പരിശോധനക്കായി അയച്ചിരുന്നു.



Also Read / Free Doctor Consultation Kerala | ഇനി വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാം

കായംകുളത്ത്​ കോവിഡ് വ്യാപനത്തെ തുടർന്ന് അടിയന്തര സാഹചര്യം പരിഗണിച്ച്​ നഗരസഭ കണ്ടെയ്‌ൻമെൻറ് സോണായി പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ആലപ്പുഴയിൽ 21 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 202 ആയി. ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -