HomeNewsKeralaകേരളത്തിൽ 61 പേർക്ക് കൂടി കൊവിഡ്; 15 പേർക്ക് രോഗമുക്തി

കേരളത്തിൽ 61 പേർക്ക് കൂടി കൊവിഡ്; 15 പേർക്ക് രോഗമുക്തി



20 പേർ വിദേശത്ത് നിന്നും (യു.എ.ഇ.8, കുവൈറ്റ്5, ഒമാൻ4, സൗദി അറേബ്യ1, ഖത്തർ1, മാലിദ്വീപ്1) 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര 20, തമിഴ്‌നാട് 6, ഡൽഹി5, കർണാടക4, ഗുജറാത്ത്1, രാജസ്ഥാൻ1) നിന്നും വന്നതാണ്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേർക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

കേരളത്തിൽ ഇന്ന് 61 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 12 പേർക്കും കാസർഗോഡ് 10 പേർക്കും കണ്ണൂർ 7 പേർക്കും കൊല്ലം, ആലപ്പുഴ ജില്ലകളിൽ 6 പേർക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ 3 പേർക്ക് വീതവും കോഴിക്കോട് ജില്ലയിൽ 2 പേർക്കും എറണാകുളം ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Also Read | സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.



ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 670 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 590 പേർ രോഗമുക്തരായി.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -