- Advertisement -spot_img
HomeNewsKeralaഏറ്റുമാനൂർ മാർക്കറ്റിൽ 50 പേരിൽ ആന്റിജൻ പരിശോധന 33 പേർക്ക് കോവിഡ് | Coronavirus Ettumanoor...

ഏറ്റുമാനൂർ മാർക്കറ്റിൽ 50 പേരിൽ ആന്റിജൻ പരിശോധന 33 പേർക്ക് കോവിഡ് | Coronavirus Ettumanoor Market

- Advertisement -spot_img

Coronavirus Ettumanoor Market / ഏറ്റുമാനൂർ മാർക്കറ്റിൽ 50 പേരിൽ ആന്റിജൻ പരിശോധന നടത്തിയപ്പോൾ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് നേരത്തെ ഹൈ റിസ്‌ക് മേഖലയായി പ്രഖ്യാപിച്ച മേഖലയാണ് ഏറ്റുമാനൂർ.

പേരൂർ റോഡിലെ സ്വകാര്യ പച്ചക്കറി മാർക്കറ്റിലെ 50 പേരുടെ സ്രവമാണ് ഇന്ന് പരിശോധിച്ചത്. നേരത്തെ മത്സ്യമാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധന അടുത്ത ദിവസങ്ങളിൽ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Also Read / എന്താണ് ആന്റിജൻ, ആന്റിബോഡി, പി.സി.ആർ ടെസ്റ്റ് ? | What is Antigens-Antibody-PCR Test

മാർക്കറ്റുകൾ കേന്ദ്രീകരിച്ച് വൈറസ് ബാധയുണ്ടാകുന്നത് വലിയ ആശങ്കയുണ്ടാക്കുകയാണ്. നേരത്തെ ചങ്ങനാശ്ശേരി, വൈക്കം ചന്തകളിലും ഇതേ രീതിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനയുമായി ആളുകൾ സഹകരിക്കുന്നില്ലെന്ന ആരോപണമുള്ളതിനാൽ മുൻകൂട്ടി അറിയിക്കാതെയാണ് ആരോഗ്യപ്രവർത്തകർ ഇന്ന് മാർക്കറ്റിലെത്തിയത്.

- Advertisement -spot_img
- Advertisement -spot_img
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
- Advertisement -spot_img
Related News
- Advertisement -spot_img