HomeNewsKeralaകേരളത്തിൽ ഇന്ന് 42 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ദിവസം.

കേരളത്തിൽ ഇന്ന് 42 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ദിവസം.

coronavirus live updates india news


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 42 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച ദിവസം. രോഗം സ്ഥിരീകരിച്ച 42 പേരിൽ 21 പേരും മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 732 ആയി. 216 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

83649 പേര്‍ വീടുകളിലും 609 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂർ ജില്ലയിൽ 12 പേർക്കും, കാസർഗോഡ് ജില്ലയിൽ 7 പേർക്കും, കോഴിക്കോട്, പാലക്കാട് സ്വദേശികളായ അഞ്ച് പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം സ്വദേശികളായ നാല് പേര്‍ക്ക് വീതവും കോട്ടയം സ്വദേശികളായ രണ്ട് പേര്‍ക്കും കൊല്ലം, പത്തനംതിട്ട, വയനാട് സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.



Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -