HomeNewsKeralaകേരളത്തിൽ ചൊവ്വാഴ്ച 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

കേരളത്തിൽ ചൊവ്വാഴ്ച 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.



കേരളത്തിൽ ചൊവ്വാഴ്ച 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

46 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ് -21, യുഎഇ -16, സൗദി അറേബ്യ -6, മാലിദ്വീപ് -1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര -9, തമിഴ്‌നാട് -7, കര്‍ണാടക -5, ഡല്‍ഹി -3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നവരാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.

മലപ്പുറം ജില്ലയില്‍ 15, ആലപ്പുഴ ജില്ലയില്‍, 10, കാസര്‍ഗോഡ് 9, കൊല്ലം ജില്ലയില്‍ 8, തിരുവനന്തപുരം 7, കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ 3, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.



Also Read | രാജ്യത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യ൦ വീണ്ടും. ഹർജി സുപ്രീം കോടതി നീട്ടി

ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 7 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ 2 പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 774 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 627 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ഹോം ക്വറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും നിരന്തരം ബന്ധപ്പെടുന്നതിനും വേണ്ടി വൊളിന്റിയർ മാരുടെ ഒരു സ്‌കോഡ് രൂപീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -