HomeNewsKeralaസംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 4 പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 4 പേർ രോഗമുക്തരായി

coronavirus kerala


സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ രണ്ട് പേർക്കും കാസർഗോഡ് ജില്ലയിലെ രണ്ട് പേർക്കും ആണ് സ്ഥിരീകരിച്ചത്.

നാല് പേർ ഇന്ന് രോഗമുക്തരായി, കണ്ണൂർ ജില്ലയിലെ രണ്ട് പേരും കാസർഗോഡ് ജില്ലയിലെ രണ്ട് പേരും ആണ് ഇന്ന് രോഗമുക്തരായത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ 123 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട്.

20273 പേർ ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്, 518 പേർ ആശുപത്രിയിലും 19755 പേർ വീടുകളിലും. പുതുതായി 158 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



കാസർഗോഡ് ജനറൽ ആശുപത്രിയിൽ 89 രോഗികൾ ഉണ്ടായിരുന്നു, മുഴുവൻ പേരെയും ചികിത്സിച്ചു ഭേദമാക്കിയാതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, എടവെട്ടി പഞ്ചായത്തുകൾ; പാലക്കാട് ജില്ലയിലെ ആലത്തൂർ; കോട്ടയം ജില്ലയിലെ മേലുകാവ്‌ പഞ്ചായത്ത്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി; മലപ്പുറം ജില്ലയിലെ കാലടി പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -