HomeNewsKeralaസംസ്ഥാനത്ത് പുതുതായി 4 ഹോട്ട്സ്പോട്ടുകൾ കൂടി; ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചില്ല

സംസ്ഥാനത്ത് പുതുതായി 4 ഹോട്ട്സ്പോട്ടുകൾ കൂടി; ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചില്ല

coronavirus-kerala-lockdown-news-today


തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 4 ഹോട്ട്സ്പോട്ടുകൾ കൂടി.

വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.

സംസ്ഥാനത്തിന് ഇന്നും ആശ്വാസദിനം ആണ്, ഞായർ പുതിയ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. ചികിത്സയിൽ ആയിരുന്ന കാസർഗോഡ് സ്വദേശിയുടെ ഫലം നെഗറ്റീവ് ആയി.



Also Read: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ ഇടിമിന്നലും കാറ്റും; ജാഗ്രതപാലിക്കാൻ നിർദ്ദേശം

401 പേർ ഇതുവരെ രോഗമുക്തരായി, 95 പേരാണ് ഇപ്പോൾ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളത്.

21,720 പേർ ആണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്, അതിൽ 388 പേർ ആശുപത്രിയിലും ബാക്കിയുള്ളവർ വീടുകളിലും. ഇന്ന് 63 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -