HomeNewsKeralaലോക്ക് ഡൗൺ 3.0: സംസ്ഥാനത്തെ കടകളുടെയും മറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു.

ലോക്ക് ഡൗൺ 3.0: സംസ്ഥാനത്തെ കടകളുടെയും മറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു.

coronavirus kerala lockdown news updates


തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ പുനഃക്രമീകരിച്ചു. ചില മേഖലകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമ്പോൾ ഗ്രീൻ ഓറഞ്ച് സോണുകളിൽ വ്യാപാര സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കും ചില ഇളവുകൾ ലഭിച്ചു.

ഗ്രീൻ സോണിൽ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ പുനഃക്രമീകരിച്ചു, ആഴ്ചയില്‍ ആറുദിവസം ഈ സമയം അനുവദിക്കും, ഞായർ പൂർണ്ണമായും അടച്ചിടണം. സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.

ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിലവിലെ സമയക്രമം അനുസരിച്ച് ഹോട്ടല്‍ ആന്‍റ് റസ്റ്റാറന്‍റുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാനായി തുറന്നുപ്രവര്‍ത്തിക്കാം.



ഓറഞ്ച്/ഗ്രീൻ സോണുകളിൽ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്സി, യൂബര്‍ പോലുള്ള കാമ്പ് സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു.

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ല യാത്രയ്ക്ക് അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കു അനുമതി നല്‍കും. ഡ്രൈവറെ കൂടാതെ കാറുകളില്‍ പരമാവധി രണ്ട് യാത്രക്കാർ മാത്രമേ പാടുള്ളൂ. ടൂവീലറില്‍ പിന്‍സീറ്റ് യാത്രയ്ക്ക് അനുവദിക്കില്ല.

ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. എന്നാല്‍, 65 വയസ്സിനു മുകളിലുള്ളവരും പത്തുവയസ്സിനു താഴെയുള്ളവരെയും പുറത്തിറങ്ങാൻ അനുവദിക്കുന്നതല്ല.

Also Read: നാളെ മുതൽ ലോക്ക് ഡൗൺ 3.0; സംസ്ഥാനത്തെ ഇളവുകളും നിയന്ത്രണങ്ങളും അറിയാം.

എന്നാൽ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഈ ഇളവുകൾ പുനക്രമീകരിക്കും.

ജനിച്ച് പന്ത്രണ്ടാം ദിവസം കൊറോണ; നവജാത ശിശു രോഗമുക്തയായി

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -