HomeNewsKeralaസംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

16 Pinarayi Vijayan


സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം, കാസര്‍ഗോഡ് സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റൊരാൾക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 14 പേരാണ് രോഗമുക്തരായത്. പാലക്കാട് 4 പേരും, കൊല്ലം ജില്ലയില്‍ 3 ഉം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ വീതവും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരും ഇന്ന് രോഗമുക്തരായി.



ഇതുവരെ 497 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, അതില്‍ 111 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ ഉണ്ട്. സംസ്ഥാനത്ത് ആകെ 20711 പേരാണ് നിരീക്ഷണത്തിലുള്ളത് 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇന്ന് 95 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 25135 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more news

Stay Connected
16,985FansLike
2,048FollowersFollow
2,458FollowersFollow
Must Read
- Advertisement -
Related News
- Advertisement -